ചൊറിയാൻ വന്നവനെ കണ്ടം വഴി ഓടിച്ച് ഹെലൻ ഓഫ് സ്പാർട്ട.
കലാപരമായ കഴിവുള്ളവർക്ക് ഒരു വലിയ പ്ലാറ്റ്ഫോം ആയിരുന്നു ടിക്ക് ടോക്ക്. ഓരോരുത്തരിലും അന്തർലീനമായി കിടക്കുന്ന കഴിവുകളെ മറ്റുള്ളവർക്കു മുമ്പിൽ പ്രകടിപ്പിക്കാനും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും സ്നേഹവും സ്വീകരിക്കാനും അംഗീകാരങ്ങൾക്കു പാത്രമാകാനും പല കലാകാരന്മാർക്കും സാധിച്ചിട്ടുണ്ട്.
അത്തരത്തിൽ ടിക്ടോക്കിലൂടെ പ്രശസ്തരായവർ ഇപ്പോൾ ബിഗ് സ്ക്രീനിലേക്ക് വരെ എത്തിയ സംഭവങ്ങളും നമുക്കറിയാം. അസൂയാവഹമായ ആരാധക പിന്തുണയും പ്രേക്ഷകപ്രീതിയും ഉള്ളതുകൊണ്ട് തന്നെ ഏത് മേഖലയിൽ ചെന്നാലും വിജയങ്ങൾ ആണ് പതിവ്. നടീനടന്മാരെക്കാൾ ഫോളോവേഴ്സും ഇത്തരക്കാർക്ക് ഉണ്ട്.
സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾക്കിടയിൽ അറിയപ്പെട്ട താരമാണ് ധന്യ രാജേഷ്. പേര് ധന്യാ രാജേഷ് എന്ന് ആണെങ്കിലും പക്ഷേ താരം മലയാളികൾക്കിടയിൽ അറിയപ്പെടുന്നത് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിലാണ്. ഈയടുത്ത് ഇന്ത്യയിലൊട്ടാകെ വിലക്കപ്പെട്ട ടിക്ടോക്കിലൂടെ തന്നെയാണ് ആണ് താരവും ജന ശ്രദ്ധ പിടിച്ചു പറ്റിയത്.
ടിക്ടോക്കിലൂടെ ഉള്ള വീഡിയോ കളിലൂടെ തന്നെയാണ് ഒരുപാട് ഫോളോവേഴ്സിനെ താരം നേടിയത്. ടിക് ടോക് നിരോധിക്കപ്പെട്ടു എങ്കിലും ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും താരം ആരാധകരെ നിലനിർത്താൻ വേണ്ടി പോസ്റ്റുകൾ നിരന്തരമായി പങ്കുവെക്കുകയും ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ടിക് ടോക്കറിൽ താരം ഉണ്ടായിരുന്നത് പോലെ തന്നെ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്ന ടിക് ടോക്കറും താരം തന്നെയായിരിക്കും. താരമിപ്പോൾ പങ്കുവയ്ക്കുന്ന പുത്തൻ ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം അത്തരത്തിലുള്ള കമന്റുകൾ മറ്റുമാണ് കാണാൻ സാധിക്കുന്നത്.
താരമിപ്പോൾ പുതിയ ഫോട്ടോഷൂട്ട് പങ്കുവെച്ചിട്ടുണ്ട് അതിലും ഇതുതന്നെയാണ് അവസ്ഥ. പക്ഷേ കമന്റ് ഇട്ട് ചൊറിയുന്നവർക്ക് കിടിലൻ മറുപടിയും താരം കൊടുക്കാറുണ്ട്. വട-യക്ഷി’ എന്നാണ് ഒരുത്തൻ കമന്റ് രേഖപ്പെടുത്തിയത്. താരം നൽകിയ റിപ്ലൈ ഇങ്ങനെയാണ്. ഈ വട എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടല്ലോ എന്നൊരു ആശ്വാസം. നിന്റെ അമ്മക്ക് പോലും ” എന്ന മാസ്സ് റിപ്ലൈ ആണ് താരം നൽകിയത്.