മുപ്പതോളം നായകൻമാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നിട്ടും എനിക്കത് സാധിച്ചിട്ടില്ല. ഇപ്പോഴും അതിൽ ഖേദമുണ്ട്. നടി മീന…

in Entertainments

ആ വേഷം ചെയ്യാൻ പറ്റാത്തതിന്റെ കാരണം തുറന്ന് പറഞ്ഞു മീന.

മികച്ച അഭിനയം കൊണ്ടും അതിനോട് കിടപിടിക്കുന്ന സൗന്ദര്യം കൊണ്ടും ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടം കരസ്ഥമാക്കിയ നടിയാണ് മീന. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്. അസൂയാവഹമായ ആരാധക പിന്തുണയും താരത്തിനുണ്ട്.

ബാലതാരമായി അഭിനയം ആരംഭിച്ച താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പർസ്റ്റാർ നടന്മാരുടെ ഒപ്പം നായികവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സമയത്ത് തമിഴ് സിനിമയുടെ അഭിവാജ്യഘടകം ആയിരുന്നു താരം. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് താരത്തെ കുറിച്ച് സിനിമാലോകത്ത് ഉള്ള സംസാരം.

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം 2 വിൽ മീനയാണ് മോഹൻലാലിന്റെ കഥാപാത്രമായ ജോർജുകുട്ടിയുടെ ഭാര്യയായി അഭിനയിച്ചത് താരമായിരുന്നു . മികച്ച പ്രകടനമാണ് താരം ആ സിനിമയിൽ കാഴ്ചവച്ചത്. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ താരത്തിനെ പങ്ക് വളരെ വലുതു തന്നെയാണ്.

ആരാധക വൈപുല്യം കൊണ്ട് അനുഗ്രഹീതയായ താരം പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയും ചെയ്യാറുണ്ട് ഇപ്പോൾ താരത്തിന്റെ വാക്കുകൾക്കാണ് പ്രേക്ഷകശ്രദ്ധ ലഭിച്ചിരിക്കുന്നത്. തന്റെ അഭിനയ ജീവിതത്തെ കുറിച്ചാണ് പറയുന്നത്.

ഒരുപാട് നടൻ മാരോടൊപ്പം നായികയായി അഭിനയിച്ചിട്ടുണ്ടെങ്കിലും, ഒരു വേഷം കൈകാര്യം ചെയ്യാൻ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല. “മുപ്പതോളം നടൻമാരുടെ ഒപ്പം നായിക വേഷം കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഒരു നെഗറ്റീവ് റോൾ ചെയ്യാൻ എനിക്ക് ഇതുവരെ പറ്റിയിട്ടില്ല. ഇത്രയൊക്കെ വർഷങ്ങൾ, ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തു. പക്ഷേ നെഗറ്റീവ് റോൾ എടുക്കാൻ എനിക്ക് ഇതുവരെ മനസ്സ് വന്നില്ല.” എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്.

” നെഗറ്റീവ് റോൾ ചെയ്താൽ അത് എന്റെ ഇമേജിനെ ബാധിക്കുമോ എന്ന പേടിയായിരുന്നു എനിക്ക്. പക്ഷേ അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. എല്ലാ വേഷങ്ങൾ കൈകാര്യം ചെയ്യാൻ പറ്റണം, എങ്കിൽ മാത്രമേ ഒരു പൂർണ്ണ നടി ആകാൻ പറ്റുകയുള്ളു എന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു” എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടെന്നാണ് താരത്തിന് വാക്കുകൾ തരംഗമായത്.

Meena
Meena
Meena
Meena
Meena

Leave a Reply

Your email address will not be published.

*