ഇഷ്ടപ്പെടുന്നവരോട് ആരാധന തോന്നുന്ന ഒരു മേഖലയാണ് സിനിമ മേഖല. ഒരു വേഷത്തിൽ ചെറിയ ഒരു സ്ക്രീൻ ടൈമിൽ പോലും അഭിനയിച്ച മികവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട് എങ്കിൽ, ഓരോ വ്യക്തികൾക്കും ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അവർ ഒരു ആരാധനാ കഥാപാത്രം പോലെയാണ് ഓരോ സിനിമ നടീനടന്മാരെയും കാണുന്നത്.
സിനിമ നടി നടന്മാരോട് ആരാധന മൂത്ത് അവർക്ക് വേണ്ടി എന്തും ചെയ്യാൻ തയാറാകുന്ന ആളുകളും ഒട്ടും കുറവല്ല ഡൈ ഹാർട്ട് ഫാൻസ് എന്നാണ് അവരെ സാധാരണ രീതിയിൽ വിളിക്കപ്പെടാറുള്ളത്. ആരാധന മൂത്ത് ചെയ്യുന്ന പ്രവർത്തികളിൽ ക്രമക്കേടുകളും യുക്തി രാഹിത്യവും മനസ്സിലാക്കാത്ത ഡൈ ഹാർഡ് ഫാൻസിന്റെ ഒരുപാട് സംഭവങ്ങൾ നാം ദിവസേന കേൾക്കാറുണ്ട്.
നടിമാരോട് ആരാധന മൂത്ത് പൊതു സ്ഥലങ്ങളിൽ കയറി പിടിക്കുക, രാത്രി വീടുകളിൽ അതിക്രമിച്ചു കയറുക, ഇഷ്ട തരാങ്ങൾ മരിച്ചപ്പോൾ കൂടെ ജീവൻ കൊടുത്ത ചരിത്രം വരെ ഇന്ത്യയിൽ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പാട് സാധാരണ യുക്തിക്ക് അനുയോജ്യം അല്ലാതെ തോന്നുന്ന ഒരുപാട് പ്രവർത്തികൾ ഇത്തരം ആളുകളിൽനിന്ന് കേൾക്കാറുണ്ട്.
ഇഷ്ടപ്പെട്ടവറുടെ പേരിൽ അമ്പലങ്ങൾ പണിത്, അവരുടെ പ്രതിഷ്ഠ സ്ഥാപിച്ചതും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. തമിഴ് സൂപ്പർ നടിമാരായ കുഷ്ബു, നയൻ താരാ തുടങ്ങിയവരുടെ പേരിൽ മുമ്പ് അമ്പലം പണിതത് ചരിത്രമായിരുന്നു. ഇപ്പോൾ വീണ്ടും ഇത്തരത്തിലൊരു ക്ഷേത്രനിർമ്മാണ വാർത്തയാണ് പുറത്തുവരുന്നത്.
ചുരുങ്ങിയ സിനിമകൾ കൊണ്ട് സൗത്ത് ഇന്ത്യയിൽ താരംഗമായി മാറിയ നിധി അഗർവാലിന്റെ പ്രതിമയാണ് താരത്തിന്റെ ചില തമിഴ്, തെലുങ്കു ആരാധകർ ചെന്നൈയിൽ പണിതത്. താരത്തിന് അഭിനയമികവും അതിനോട് കിടപിടിക്കുന്ന സൗന്ദര്യവുമാണ് അവരുടെ മനസ്സിൽ ഇതിനെ തയ്യാറാക്കുന്നത് പക്ഷേ സാധാരണ യുക്തിക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.
താരത്തിന്റെ പ്രതിഷ്ഠ സ്ഥപിച്ച് അതിൽ പാലഭിഷേകം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെയാണ് ഇത് വലിയ ഒരു സംഭവമായി മാറുന്നത്. പിന്നീട് ചില ആരാധകരാണ് താരത്തെ ഈ വിവരം അറിയിച്ചത്. സംഭവം കേട്ട് അത്ഭുതപ്പെടുകയാണ് താരം ചെയ്തത്. താര ത്തിന്റെ സ്വാഭാവിക സ്വപ്നങ്ങളിൽ പോലും ഇങ്ങനെ ഒന്ന് ഉണ്ടായിരുന്നില്ല എന്ന് ചുരുക്കം.
ആരാധകർക്ക് തന്നോട് ഇത്രത്തോളം ആരാധനയും സ്നേഹവും ഉണ്ട് എന്നുള്ളത് താരം അന്ന് മനസ്സിലാക്കി നന്ദി അറിയിക്കാൻ താരം മറന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഹൈദരാബാദ് കാരിയായ താരം മുന്ന മിഖായേൽ എന്ന ഹിന്ദി സിനിമയിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. സവ്യസാച്ചി യാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ.