തേപ്പുകാരിക്ക് ഇവിടെ സ്ഥാനമില്ല… കന്നഡ പയ്യനൊപ്പം വിവാഹനിശ്ചയം കഴിഞ്ഞ് സ്റ്റാർ ആയപ്പോൾ എല്ലാം മറന്നു… രശ്മികയ്ക്ക് എതിരെ കർണാടകയിൽ ആക്രോശം…

in Entertainments

മലയാളികൾ അല്ലെങ്കിലും മലയാളികൾക്കിടയിൽ വലിയതോതിൽ സ്വീകരണം ലഭിക്കുകയും വലിയ ആരാധക വൃന്ദത്തെ സൃഷ്ടിക്കാൻ കെൽപ്പുള്ളതുമായ ഒരുപാട് നായികാനായകന്മാർ സിനിമയിലുണ്ട്. അന്യഭാഷകളിൽ ഇറക്കപ്പെട്ട സിനിമകളുടെ ഡബ്ബിങ് സിനിമകൾ കേരളത്തിൽ പുറത്തിറങ്ങിയിട്ട് ആണെങ്കിലും താരങ്ങൾക്ക് മലയാളികൾക്കിടയിൽ ആരാധകർ ഏറെയാണ്.

അത്തരത്തിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഒരു മലയാളി താരം അല്ലാതിരുന്നിട്ടും താരത്തിന് മലയാളികൾ വലിയ സ്വീകരണം ആണ് നൽകിവരുന്നത്. കാരണം താരം അഭിനയിച്ച സിനിമകൾ കേരളത്തിലും വലിയ സ്വീകാര്യത നേടിയിരുന്നു. ഇതിലൂടെ മലയാളി പ്രേക്ഷകരെ താരത്തിന് കയ്യിലെടുക്കാൻ സാധിച്ചു.

രശ്മികയുടെ ആദ്യ തെലുങ്ക് സിനിമയായിരുന്നു ഗീതാഗോവിന്ദം. മലയാളികൾക്കിടയിൽ ഈ സിനിമക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ വളരെ മികച്ച അഭിനയം കാഴ്ച വയ്ക്കാൻ താരത്തിന് സാധിച്ചു എന്നതും ശ്രദ്ധേയമാണ്. ഗോപി സുന്ദർ ഒരുക്കിയ ഈ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകർ മലയാളികൾക്കിടയിൽ ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം ഒരു ഓൺലൈൻ മാധ്യമത്തിന് രശ്മിക മന്ദന ഒരു അഭിമുഖം നൽകുകയും സിനിമയിൽ ഭാവി പദ്ധതികളെക്കുറിച്ചും താരം വാചാലമായി സംസാരിക്കുകയും ചെയ്തിരുന്നു. ഒന്നിലധികം സിനിമകൾക്ക് കമ്മിറ്റ് ചെയ്തിട്ടുണ്ട് എന്നും താരം വ്യക്തമാക്കി. സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന സിനിമയിലാണ് രശ്മിക മന്ദന നായികയായെത്തുന്നത്.

അമിതാബച്ചൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമയിലും താരം എത്തുന്നുണ്ട് എന്ന് സന്തോഷവും ആരാധകർക്കുണ്ട്. ഇതിനിടയിൽ കർണാടകക്കാർക്കിടയിൽ വലിയ വിമർശനങ്ങളാണ് താരത്തിനെതിരെ ഉയർന്നു കൊണ്ടിരിക്കുന്നത് രക്ഷിത ഷെട്ടിയുമായി പ്രണയത്തിലായത് ഒഴിവായതിന്റെ പേരിലാണ് വിമർശനങ്ങൾക്ക് നടക്കുന്നത്.

രശ്മിക രക്ഷിത് ഷെട്ടിയെ “തേച്ചു” എന്നാണ് ചിലരുടെ വാദം. വലിയ രീതിയിലുള്ള ഓൺലൈൻ ആക്രമണമാണ് രശ്മിക ഇതിനോടകം നേരിട്ടു കഴിഞ്ഞു. ഇതിനെ കുറിച്ചും താരം അഭിമുഖത്തിൽ പറയുകയുണ്ടായി. “ആദ്യമൊക്കെ ഇത്തരം ട്രോളുകൾ വലിയ രീതിയിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. പിന്നീട് അതിനെയെല്ലാം അതിൻറെ സെൻസിൽ എടുക്കാൻ തുടങ്ങി എന്നാണ് ഈ വിഷയത്തിൽ താരം അഭിമുഖത്തിൽ പറയുന്നത്.

വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് താരം കർണാടകയിൽ നിന്നും നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രണയിച്ചു വഞ്ചിക്കുന്നവർക്ക് ഇവിടെ സ്ഥാനമില്ല, കർണാടകയിൽ കാലുകുത്തിയാൽ ആ കാലു വെട്ടും എന്ന താരത്തിന് ഒരു ചിത്രത്തിന് കമന്റ് ആയി വരുകയും ചെയ്തിട്ടുണ്ടായിരുന്നു. അപകടകരമായ ഒരു മനോഭാവമാണ് കർണാടക സ്വദേശികൾ കൊണ്ടുനടക്കുന്നത്.

Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika
Rashmika

Leave a Reply

Your email address will not be published.

*