ക്യൂട്ട് ഫോട്ടോകൾ പങ്കുവെച്ച് ജോസഫ് നായിക… ഫോട്ടോകൾ വൈറലാകുന്നു….

സുന്ദര ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം.

എം പത്മകുമാർ സംവിധാനം ചെയ്ത് ജോജി ജോർജ് പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ജോസഫ്. ഒരുപാട് താരങ്ങൾ അണിനിരന്ന സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ സിനിമയെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. സംസ്ഥാന-ദേശീയ തലത്തിൽ വരെ അവാർഡുകൾ വാരിക്കൂട്ടാൻ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്.

ഈ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു സ്റ്റെല്ല പീറ്റർ. ജോസഫിന്റെ ആദ്യഭാര്യ ആയിരുന്നു സ്റ്റെല്ലാ പീറ്റർ. ഈ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരമാണ് ആത്മീയ രാജൻ. നിറഞ്ഞ കയ്യടിയാണ് താരത്തിന് ഈ സിനിമയിൽ ലഭിച്ചത്.

താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഫേസ്ബുക്കിൽ 8 ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഫേസ്ബുക്കിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്.

താരം ഏറ്റവും അവസാനമായി ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെള്ള സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ജിതിൻ സണ്ണി ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

2009 ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. പിന്നീട് 2012 ൽ മനം കൊത്തി പാർവേ എന്ന സിനിമയിലൂടെ താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മലയാളത്തിലും തമിഴിലുമായി ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ജോസഫ് എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പിന്നീട് മാർക്കോണി മത്തായി, പൃഥ്വിരാജ് നായകനായി ഈ അടുത്ത് പുറത്തിറങ്ങിയ കൊൾഡ് കേസ് എന്നീ സിനിമകളിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. ജോസഫ് എന്ന സിനിമയിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്സ് അസ്സോസിയേഷൻ അവാർഡ് താരത്തിനു ലഭിച്ചിട്ടുണ്ട്.

Athmiya
Athmiya
Athmiya
Athmiya
Athmiya