എജ്ജാതി മാറ്റം! ലക്ഷ്മി മേനോന്റെ പുത്തൻ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ…

കിടിലൻ ഫോട്ടോകളുമായി ലക്ഷ്മി മേനോൻ.

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ലക്ഷ്മിമേനോൻ. തന്റെ മികച്ച അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം സൗത്ത് ഇന്ത്യൻ സിനിമയിൽ പെട്ടെന്ന് തന്നെ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

മലയാളസിനിമയിൽ ആണ് താരം അരങ്ങേറിയതെങ്കിലും നിലവിൽ താരം സജീവമായി നിലകൊള്ളുന്നത് തമിഴ് സിനിമയിലാണ്. ഒരുപാട് മികച്ച സിനിമയിൽ പല സൗത്ത് ഇന്ത്യയിലെ മുൻനിര നടൻ മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി, ഡാൻസർ, ഗായിക എന്നിങ്ങനെ പല മേഖലകളിലും താരം തിളങ്ങി നിൽക്കുകയാണ്.

സിനിമയിൽ എന്നതുപോലെതന്നെ താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സാരിയുടുത്ത് ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ എടുക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്. സ്ലിം ബ്യൂട്ടിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകർ. എജ്ജാതി മാറ്റം എന്നാണ് ഫോട്ടോകൾ കണ്ട ആരാധകർ പറയുന്നത്. കിടിലൻ മേക്ക് ഓവരിൽ പ്രത്യക്ഷപ്പെട്ടാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.

ചെറിയ പ്രായത്തിൽ തന്നെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്ന താരമാണ് ലക്ഷ്മി. തന്റെ പതിനഞ്ചാം വയസ്സിൽ തന്നെ അഭിനയത്തിൽ കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചു. 2011 ൽ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഐഡിയൽ കപ്പിൾ എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു.

2012 ൽ പുറത്തിറങ്ങിയ സുന്ദരപാണ്ഡ്യൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. അജിത്ത് നായകനായി പുറത്തിറങ്ങിയ വേതാളം, ദിലീപിന്റെ അവതാരം എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങുന്ന പുതിയ സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറാൻ പോവുകയാണ്. സുന്ദരപാണ്ഡ്യൻ, കുംകി, ജിഗർതണ്ട തുടങ്ങിയ സിനിമയിലെ അഭിനയത്തിന് ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi
Lakshmi