
കിടിലൻ ഫോട്ടോ പങ്കുവെച്ച് പ്രിയ താരം.

അഭിനയ രംഗത്തും കായിക രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് പ്രാചി തെഹ്ലൻ. തന്റെ അഭിനയ മികവുകൊണ്ടും കായിക മികവുകൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. 2016 മുതൽ താരം അഭിനയലോകത്ത് സജീവമായി നിലകൊള്ളുകയാണ്.

ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം, ജനങ്ങൾക്കിടയിൽ പൊതുവായി അറിയപ്പെടുന്നത് ബാസ്ക്കറ്റ് ബോൾ, നെറ്റ് ബോൾ താരം എന്ന നിലയിലാണ്. ഇന്ത്യൻ നെറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റൻ പദവി വരെ താരം അലങ്കരിച്ചിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസ് കളിലും ഏഷ്യൻഗെയിംസ് കളിലും താരം പങ്കെടുത്തിട്ടുണ്ട്.

സിനിമാ കായിക മേഖലയിൽ സജീവമായി നിലകൊള്ളുന്നതുപോലെതന്നെ സമൂഹമാധ്യമങ്ങളിലും തരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. ചെമ്പിന്റെ ഇടയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒറ്റരാത്രികൊണ്ട് വൈറലായ ഫോട്ടോ എന്ന നിലയിലാണ് താരം ഫോട്ടോ പങ്ക് വെച്ചിട്ടുള്ളത്.

2011ലെ നാഷണൽ ഗെയിംസ് ഓഫ് ഇന്ത്യ യിലെ സ്വർണ്ണമെഡൽ ജേതാവാണ് താരം. അതേവർഷംതന്നെ സൗത്ത് ഏഷ്യ ബീച്ച് ഗെയിംസിൽ വെള്ളിമെഡലും താരം നേടിയിരുന്നു. പിന്നീടാണ് താരം അഭിനയരംഗത്ത് സജീവമാകുന്നത്. സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്തിരുന്ന ദിയ ഔർ ബാറ്റി ഹം എന്ന സീരിയലിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ മാമാങ്കം എന്ന സിനിമയിലെ അഭിനയത്തിലൂടെ യാണ്. മാമാങ്കം എന്ന സിനിമയിലെ ശ്രദ്ധേയമായ ഉണ്ണി മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് താരമാണ്. പഞ്ചാബി മലയാളം എന്നീ ഭാഷകളിൽ ആണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.










