ലോകസിനിമയിൽ ഏവർക്കും ഇഷ്ടപ്പെട്ട സിനിമകളാണ് റോഡ് സിനിമകൾ. റോഡ് മൂവീസ് എന്ന കാറ്റഗറി തന്നെ സിനിമയിലുണ്ട്. നമ്മുടെ മലയാള സിനിമ മുതൽ ആഗോളതലത്തിലുള്ള ഒരുപാട് മികച്ച റോഡ് സിനിമകൾ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. മലയാളത്തിലും ഇത്തരത്തിലുള്ള സിനിമകൾ വിജയം കൈവരിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.
ദുൽഖർ, സണ്ണിവെയിൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമ മലയാളത്തിലെ മികച്ച റോഡ് സിനിമകൾക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ്. ഇതുപോലെ ഇന്ത്യയിലെ മറ്റു ഭാഷകളിലും ഒരുപാട് റോഡ് സിനിമകൾ പുറത്തു വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള റോഡ് സിനിമകളെ ഇഷ്ടപ്പെടുന്ന ഒരുപാട് സിനിമാ പ്രേമികളും ഉണ്ട്.
പൊതുവായി ഇത്തരത്തിലുള്ള റോഡ് സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് നടന്മാരാണ്. സ്ത്രീകഥാപാത്രങ്ങളെ പ്രധാനവേഷത്തിൽ കൊണ്ടുവന്ന് ഇത്തരത്തിലുള്ള റോഡ് സിനിമകൾ ഇന്ത്യൻ സിനിമയിൽ കാര്യമായി പുറത്തുവന്നിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്. പുരുഷന്മാരെ പോലെ തന്നെ കമ്പ്ലീറ്റ് entrainment സ്ത്രീകളിലൂടെ പ്രേക്ഷകരിലേക്ക് നൽകാൻ പറ്റുമെന്ന വിശ്വാസ കുറവാണ് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇത്തരത്തിലുള്ള റോഡ് സിനിമകൾ പുറത്ത് വരാതിരിക്കാൻ ഉള്ള പ്രധാന കാരണം.
എന്നാൽ ഇപ്പോൾ പുതിയ ഒരു വാർത്തയാണ് ബോളിവുഡിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. മൂന്ന് പ്രമുഖ നടിമാരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫർഹാൻ അക്തർ പുതിയൊരു റോഡ് സിനിമ പുറത്തിറക്കാൻ പോവുകയാണ് എന്ന വാർത്തയാണ് ബോളിവുഡിൽ തരംഗമായി പ്രചരിക്കുന്നത്. ഏകദേശം ഒരു വർഷം മുമ്പ് തന്നെ ഈ സിനിമയെ കുറിച്ച് ഇവർ ചർച്ച ചെയ്തിരുന്നു എന്നാണ് വാർത്തകൾ പറയുന്നത്.
ഒരു സ്വപ്നം എന്ന പോലെയാണ് മൂന്നു നടിമാരും ഈ സിനിമയെ സമീപിച്ചത്. ‘ജീ ലെ സാര’ എന്ന പേരിലാണ് സിനിമ പുറത്തിറങ്ങാൻ പോകുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള പ്രിയങ്കചോപ്ര, കത്രീന കൈഫ്, ആലിയഭട്ട് എന്നിവരാണ് മൂന്ന് കഥാപാത്രങ്ങളെ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.
താര സമ്പുഷ്ടമായ ഈ സിനിമ പുറത്തിറങ്ങാൻ വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ ലോകം. 50 മില്യണിൽ കൂടുതൽ ആരാധകരാണ് സോഷ്യൽ മീഡിയയിലെ ഓരോ പ്ലാറ്റ്ഫോമിലും ഈ മൂന്നു പേർക്കുള്ളത്. ഇതു തന്നെ ഇവരുടെ ആരാധക പിന്തുണയെ വിളിച്ചോതുകയാണ്. എന്നാൽ പിന്നെ ഇവർ മൂന്നു പേരും ഒരുമിച്ച് ഒരു entertainment സിനിമയിൽ ഒരുമിച്ചു വന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചാൽ മതി!!
സിനിമയുടെ പുതിയ വിശേഷങ്ങൾ മൂന്ന് പേരും അവരുടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്രയും കത്രീന കൈഫും ഒരുമിച്ചുള്ള ഫോട്ടോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇവർ മൂന്നുപേരും, പുതിയ സിനിമയുടെ കാത്തിരിപ്പിൽ ആണെന്നുമുള്ള സന്തോഷവാർത്തയാണ് സമൂഹമാധ്യമങ്ങളിൽ മൂവരും പങ്കു വച്ചിട്ടുള്ളത്.
Leave a Reply