
വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി താരം.

സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ചന്ദ്ര ലക്ഷ്മൺ. ഒരു സമയത്ത് മിനി സ്ക്രീനിൽ സജീവമായ താരം പിന്നീട് ഒരു ഇടവേള എടുക്കുകയായിരുന്നു. പക്ഷേ താരം വീണ്ടും ഇപ്പോൾ മിനി സ്ക്രീനിൽ സജീവമായി നിലകൊണ്ട്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

2002 മുതൽ അഭിനയലോകത്ത് സജീവമായ താരം മലയാളത്തിന് പുറമേ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ഭാഷകളായ മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം ഇപ്പോഴും മിനിസ്ക്രീനിലെ മിന്നും താരമായി നിലകൊള്ളുകയാണ്.

താരം ഇടക്കുവെച്ച് അഭിനയത്തിൽ നിന്നും വിട്ടു നിന്നിരുന്നു. ആ സമയത്ത് താരത്തെ കുറിച്ച് ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. താരം കല്യാണം കഴിച്ചു എന്നും ഭർത്താവ് താരത്തെ അഭിനയിക്കാൻ സമ്മതിക്കുന്നില്ല എന്ന് വരെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെക്കുറിച്ച് താരം പിന്നീട് മനസ്സ് തുറക്കുകയുണ്ടായി.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
” ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. പക്ഷേ ഞാൻ കല്യാണം കഴിച്ചു എന്ന വാർത്തകൾ ഒരുപാട് പ്രചരിച്ചിരുന്നു. ഫാമിലി എനിക്ക് ഇഷ്ടമാണ്. വിവാഹത്തിന് ഞാൻ ഒരിക്കലും എതിരല്ല”

” ഇപ്പോൾ ഉള്ള ഈ ഫ്ലോയിൽ ജീവിതം മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ഒരുപാട് ഫ്രണ്ട്സ് കല്യാണം കഴിച്ചു. അതുകൊണ്ട് ഞാനും കല്യാണം കഴിക്കണം എന്ന തീരുമാനം എനിക്കില്ല. എന്റെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രഷറും ഇല്ല. പക്ഷേ കല്യാണ വിഷയത്തിൽ ഒരുപാടുപേർ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചോദിക്കുന്നത് അവരുടെ ഇഷ്ടമാണ്. സമൂഹം പറയുന്നതനുസരിച്ച് മുന്നോട്ടുപോകാൻ എനിക്ക് കഴിയില്ല”
എന്ന് താരം കൂട്ടിച്ചേർത്തു.

നിലവിൽ സൂര്യ ടിവി സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സൂപ്പർഹിറ്റ് മലയാള പരമ്പരയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് താരമാണ്. താരം തമിഴിൽ ഒരുപാട് മികച്ച സീരിയലുകളിൽ വേഷം ചെയ്തിട്ടുണ്ട്. മനസ്സല്ലാം എന്ന തമിഴ് സിനിമയിലൂടെ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവന്നത്.





