സുന്ദരിയേ വാ വെണ്ണിലവേ വാ എന്ന ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. മലയാള മനസ്സിൽ എന്നും ഓർമ്മയിൽ നിൽക്കുന്ന ഈ വസന്ത ഗാനം മലയാളികളുടെ എവർഗ്രീൻ പാട്ടുകളിൽ ഒന്നാണ്. ഗാന ത്തോടൊപ്പം ഇതിൽ അഭിനയിച്ച കലാകാരന്മാരെയും മലയാളികൾ മനസ്സിൽ കാത്തുസൂക്ഷിക്കുന്നു.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നും യൂട്യൂബിൽ ആ ഗാനം തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളത് തന്നെ. പാട്ട് ഇറങ്ങി 14 വർഷം കഴിഞ്ഞെങ്കിലും ഓരോ മിനിറ്റിലും യൂട്യൂബിൽ കമന്റ് ബോക്സ് നിറഞ്ഞു കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ തീരെ സജീവമല്ലാത്ത കാലത്ത് പുറത്തിറങ്ങിയ ആ വീഡിയോക്ക് ഇന്ന് 18 മില്യനിൽ കൂടുതൽ വ്യൂവർസുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ പാട്ടിന് താഴെ വന്ന കമന്റ്ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചെമ്പകമേ എന്ന ആൽബത്തിൽ പുറത്തിറങ്ങിയ സുന്ദരിയെ വാ എന്ന ഗാനത്തിൽ പോസ്റ്റ് വിമൻ ആയി പ്രത്യക്ഷപ്പെട്ട സംഗീത ശിവന്റെ കമന്റ് ആണ് വൈറലായി പ്രചരിച്ചത്. കമന്റ് ഇങ്ങനെയാണ്..
“ഹായ് ഓൾ.. ഞാൻ സംഗീത് ശിവൻ. ഈ സോങ്ങിൽ അഭിനയിച്ച പോസ്റ്റ് വുമൺ. ഞാൻ 2005ലാണ് ഈ പാട്ടിൽ അഭിനയിക്കുന്നത്. പതിനാലു വർഷങ്ങളായി. സോഷ്യൽ മീഡിയ ഇത്രയും ഇല്ലായിരുന്ന കാലമാണ് അത്. കുറേ നാൾക്ക് ശേഷം ചുമ്മാ കയറി നോക്കിയതാ ഈ സോങ്ങ്ന്റെ കമൻസ്. ജസ്റ്റ് 10 മിനിറ്റ് മുമ്പ് വന്നിരിക്കുന്നു കമന്റ് ഒക്കെ. അത്ഭുതം ഒപ്പം ഒരുപാട് സന്തോഷം തോന്നുന്നു. എനിക്ക് അന്നുമുതൽ ഇപ്പോഴും ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന നീലക്കുയിൽ സ്ത്രീ പദം എന്ന പ്രൊജക്ടിനും നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന
സപ്പോർട്ട് തുടർന്നും ആഗ്രഹിക്കുന്നു. താങ്ക്യൂ ഓൾ..”
എന്നാണ് താരം കമന്റ് രേഖപ്പെടുത്തിയത്.
രാജു രാമൻ എഴുതി ശ്യാം ധർമ്മൻ മ്യൂസിക് ചെയ്തു ഫ്രാങ്കോ പാടിയ ചെമ്പകമേ എന്ന ആൽബമിലെ സൂപ്പർ ഹിറ്റ് ഗാനമാണ് സുന്ദരിയേ വാ വെണ്ണിലവേ വാ എന്നുള്ളത്. സോഷ്യൽ മീഡിയ ഒട്ടുമില്ലാത്ത ആ കാലത്ത് ഈ ഗാനം ഉണ്ടാക്കിയ ഓളം ചെറുതല്ല. ടിവി ചാനലിൽ വരെ ഈ ഗാനം സൂപ്പർ ഹിറ്റായി സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു.
ഒരൊറ്റ ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരം പിന്നീട് അഭിനയരംഗത്ത് സജീവമായി നിലകൊണ്ടു. ഒരുപാട് ടിവി ഷോകളിലും സീരിയലുകളിലും താരം പിന്നീട് വേഷമിട്ടു. കളിപ്പാട്ടങ്ങൾ എന്ന് ടിവി ഷോയിലൂടെയാണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.