വസ്ത്ര ധാരണം ശരിയായ രീതിയിലല്ല, ഇങ്ങനെ ആണോ ഒരു ഗായിക വസ്ത്രം ധരിക്കേണ്ടത്, ശ്രേയാ ഘോഷാലിന് എതിരെ വിമർശനം.

ഒട്ടുമിക്ക എല്ലാവരുടെയും ഇഷ്ടപ്പെട്ട ഫീമെയിൽ ഗായികമാരുടെ ലിസ്റ്റിൽ ശ്രേയാഘോഷാൽ എന്ന പേര് കാണും എന്നതിൽ യാതൊരു സംശയവുമില്ല. തന്റെ ശബ്ദമാധുര്യം കൊണ്ട് ഏവരുടെയും ഹൃദയം കീഴടക്കാൻ ഈ ഗായിക സാധിച്ചിട്ടുണ്ട്. ഏകദേശം പത്തോളം ഭാഷകളിൽ ആ ഭാഷയുടെ പൂർണ്ണ ഉച്ചാരണത്തോടുകൂടി പാടി ഫലിപ്പിക്കാൻ ശ്രേയ ഘോഷാൽ ന് കഴിഞ്ഞിട്ടുണ്ട് എന്ന് വേണം പറയാൻ.

മലയാളികളുടേയും പ്രിയതാരമാണ് ശ്രേയാഘോഷാൽ. ഒരുപാട് മികച്ച ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരു മലയാളി അല്ലെങ്കിലും മലയാളം ഭാഷ വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്. എന്നും നിന്റെ മൊയ്തീൻ എന്ന സിനിമയിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനം മാത്രം മതി താരത്തിന്റെ മലയാള ഭാഷയിലുള്ള കഴിവ് മനസ്സിലാക്കാൻ.

മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ഉൾപ്പെടെ കേരള സംസ്ഥാന അവാർഡ്, തമിഴ്നാട് സംസ്ഥാന അവാർഡ്, ഫിലിംഫെയർ അവാർഡ് കൂടാതെ മറ്റു പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പ്ലേബാക്ക് സിംഗർ ശ്രേയ ഘോഷാൽ ആണ് എന്നുപറഞ്ഞാൽ തെറ്റാകില്ല.

മ്യൂസിക് അംബാസഡർ, ക്യൂൻ ഓഫ് മെലഡി, നൈറ്റിംഗേൽ ഓഫ് ഇന്ത്യ എന്നിങ്ങനെ പല പേരിലും താരം അറിയപ്പെടുന്നു. ഫിൽമി, പോപ്പ്, ഗസൽ, ഇന്ത്യൻ ക്ലാസിക്കൽ, ഭജൻ, ഇലക്ട്രോണിക് എന്നിങ്ങനെ എല്ലാ മേഖലകളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. തന്റെ നാലാം വയസ്സിൽ തന്നെ മ്യൂസിക് പഠിക്കാൻ ആരംഭിച്ച താരം ചെറിയപ്രായത്തിൽ തന്നെ മികച്ച ഗായികയായി മാറിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുക്കാറുണ്ട്. നിരവധി സ്റ്റേജ് ഷോകളിലും താരം പങ്കെടുക്കാറുണ്ട്. ഈയടുത്ത് താരം ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്തതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങൾ കേൾക്കുകയുണ്ടായി. ആ സ്റ്റേജ് ഷോയിൽ താരം ധരിച്ച വസ്ത്രത്തിന് എതിരെയായിരുന്നു പലരും സൈബർ ആക്രമണം നടത്തിയത്. കൂടുതലും മലയാളികൾ ആയിരുന്നു എന്നുള്ളത് ഖേദകരമായ സംഭവമാണ്. താരത്തിനെതിരെ സദാചാര തെറിവിളികൾ ആണ് കമന്റ് ബോക്സിൽ കാണാൻ സാധിച്ചത്.

സരിഗമപ എന്ന റിയാലിറ്റി ഷോയിൽ പ്രശസ്ത സംവിധായകനും മ്യൂസിക് ഡയറക്ടർ കൂടിയായ സഞ്ജയ് ലീല ബൻസാലി ആണ് താരത്തെ കണ്ടെത്തുന്നത്. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത ദേവദാസ് എന്ന സിനിമയിലെ പ്ലേബാക്ക് സിംഗർ ആയി ശ്രേയ ഘോഷാലിനെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

Shreya
Shreya