ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ബഷീർ ബാഷി. ബിഗ് ബോസിലെ പ്രകടനത്തിനപ്പുറം സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ കൊണ്ടാണ് ബഷീർ ബഷി എന്ന മത്സരാർത്ഥി കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്.
വിമർശനങ്ങളിലൂടെയും ബഷീർ ബഷി എന്ന മത്സരാർത്ഥി അറിയപ്പെട്ടു. രണ്ട് വിവാഹം കഴിച്ചതും രണ്ടു ഭാര്യമാരും ഒരുമിച്ചു ഒരു വീട്ടിൽ താമസിക്കുന്നതും വളരെയധികം വ്യത്യസ്തമായ കാര്യങ്ങളാണ്. ഈ ഒരൊറ്റ വിഷയത്തിലാണ് താരത്തെ ഏറ്റവും കൂടുതൽ സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്. അതിനെല്ലാം മാന്യമായി തന്നെ താരം മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.
രണ്ട് ഭാര്യമാർക്കും സ്വന്തമായി യൂട്യൂബ് ചാനലും വീഡിയോസ് പങ്കുവെക്കലും ഒരുപാട് വലിയ ആരാധകവൃന്ദം ഉണ്ട് .ആദ്യഭാര്യ സുഹാനയുടെ വീഡിയോയിലൂടെയാണ് കുടുംബ വിശേഷങ്ങൾ കൂടുതലായും പ്രേക്ഷകർ അറിയാറുള്ളത്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് രണ്ടാംഭാര്യ മാഷുറ പങ്കുവെച്ച ഒരു വീഡിയോയിൽ പ്രേക്ഷകർ താരത്തോട് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും ആണ് പങ്കുവെച്ചത്.
ആ കൂട്ടത്തിൽ ഉന്നയിച്ച ഒരു ചോദ്യം സുഹാനയുടെ മതത്തെക്കുറിച്ച് ആയിരുന്നു സുഹാന തന്നെ വ്യക്തമായി അതിന് ഒരു മറുപടി നൽകുകയും ചെയ്തിരുന്നു. സുഹാന ഒരു ക്രിസ്ത്യൻ മത വിശ്വാസിയായിരുന്നു ക്രിസ്ത്യൻ കുടുംബത്തിലാണ് സുഹാന ജനിച്ചതിനു ശേഷം ഇസ്ലാം മതത്തോടുള്ള ഇഷ്ടം കൊണ്ടാണ് മതം മാറിയത് എന്നും ആരും നിർബന്ധിച്ച് മതം മാറ്റിയത് അല്ല എന്നും സുഹാന വ്യക്തമാക്കി.
സിറിയൻ ക്രിസ്ത്യാനി കുടുംബത്തിലാണ് ജനിച്ചത്. തന്‍റെ യഥാർഥ യഥാര്‍ത്ഥ പേര് ജോസ്‌വിന്‍ സോണി എന്നാണ്. അടുത്ത വീട്ടിൽ ഒരു ഉമ്മ ഉണ്ടായിരുന്നു എന്നും പെരുന്നാളിനും നോമ്പിനും എല്ലാം അവിടെ പോകുന്നത് പതിവായിരുന്നു എന്നും അതോടെ ഇസ്ലാം മതത്തെ കുറിച്ച് കൂടുതൽ അറിയാൻ കാരണമായി എന്നും താരം പറയുന്നു അതിനുശേഷം പ്രണയ ദിനങ്ങളിൽ കൂടുതൽ മതത്തോട് അടുക്കുകയാണ് ചെയ്തത് എന്നും സുഹാന വ്യക്തമാക്കി.
2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്. ഇപ്പോൾ ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. കല്ലുമ്മക്കായ എന്ന വ്യക്തി സീരിസിലൂടെ കുടുംബം മുഴുവനും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. ഒരുപാട് വിമർശകർ കുടുംബത്തിന് ഉണ്ട് എങ്കിലും ഒരുപാട് പ്രശംസകൾ അറിയിക്കുന്ന പ്രേക്ഷകരും ഉണ്ട്.