മദ്യപിക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്ന് പ്രിയ താരം വീണാ നന്ദകുമാർ.
പ്രേക്ഷകർക്കിടയിൽ അറിയപ്പെടാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണം എന്നില്ല. ഒന്നോ രണ്ടോ സിനിമകളിലെ മികച്ച അഭിനയം തന്നെ ചിലർക്ക് വലിയ താരപദവി നൽകാറുണ്ട്. ആ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ എന്നും മായാത്ത ഓർമയായി നിലനിൽക്കുകയും ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരുപാട് നടീനടൻമാർ നമ്മുടെ മലയാളസിനിമയിലും ഉണ്ട്.
ആസിഫ് അലി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വീണ നന്ദകുമാർ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.
താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പല അഭിമുഖങ്ങളിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും തീരുമാനങ്ങളും താരം അഭിമുഖങ്ങളിൽ വെട്ടി തുറന്നു പറയാറുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം മദ്യപിക്കും എന്ന് പറഞ്ഞ ഒരു കാര്യം സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിരുന്നു. അതിന്റെ മേൽ ഒരുപാട് ട്രോളുകളും താരം ഏറ്റുവാങ്ങിയിരുന്നു.
ഈ വിഷയത്തെക്കുറിച്ച് താരം വീണ്ടും മനസ്സ് തുറന്നിരിക്കുകയാണ് . താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
‘ഞാൻ മദ്യപിക്കും, അത് തുറന്നു പറയാൻ എന്തിനാ പേടിക്കുന്നേ? അത്ര വലിയ കുറ്റമാണോ. മദ്യപിക്കുന്നത് അവരവരുടെ ഇഷ്ടമല്ലേ? അതിൽ ഇത്ര വലിയ തെറ്റ് കാണാൻ ഒന്നുമില്ല എന്നാണ് വീണ നന്ദകുമാർ അഭിമുഖത്തിൽ പറഞ്ഞത്.
2017 ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ താരം മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് ആസിഫ് അലി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമ കെട്ടിയോൾ ആണെന്റെ മാലാഖ എന്ന സിനിമയിലെ റിൻസി എന്ന കഥാപാത്രത്തിലൂടെയാണ്.
മലയാളത്തിനു പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. കോഴിപ്പോര്, ലൗ എന്നീ സിനിമകളിലും താരം മികച്ച അഭിനയം കാഴ്ചവച്ചു. മോഹൻലാൽ നായകനായി പുറത്തുവരുന്ന ബ്രഹ്മാണ്ഡ സിനിമയായ മരക്കാർ അറബിക്കടലിലെ സിംഹം, മമ്മൂട്ടി നായകനായി പുറത്തിറങ്ങാൻ പോകുന്ന ഭീഷ്മപർവ്വം എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്.