മകനെ  ചേർത്ത് പിടിച്ച് ഗായിക ശ്രേയ ഘോഷാൽ…  കുഞ്ഞിനൊപ്പമുള്ള ആദ്യ വീഡിയോ ഏറ്റെടുത്ത് ആരാധകർ…

സിനിമ മേഖലയിലും അല്ലാതെയും ഒരുപാടു നല്ല ഗായിക ഗായകന്മാർ ഉള്ള സമയമാണ് ഇത്. ഓരോ ഗായകരും അവരുടെ ഗാനാലാപന ശൈലി കൊണ്ടും വരികൾ കൊണ്ടും പ്രേക്ഷകരെയും ആസ്വാദകരെയും വിസ്മയിപ്പിക്കാറുണ്ട്. ഒരുപാട് മലയാളി ഗായിക ഗായകൻമാരും അന്യഭാഷയിൽ നിന്നും ചേക്കേറിയവരും സംഗീത പ്രേമികൾക്ക് ഇമ്പം പകരാറുണ്ട്.

വർത്തമാന കാലത്തിലെ സംഗീത ആസ്വാദകരുടെ ഇഷ്ട ഗായകൻമാരുടെ ഫസ്റ്റ് ലിസ്റ്റിൽ തന്നെ ഉള്ള ഗായികയാണ് ശ്രേയ ഘോഷാൽ. താരത്തിന്റെ സ്വരമാധുര്യവും ഉച്ചാരണ വൈഭവവും ആണ് ഓരോ സംഗീത ആസ്വാദകനും എടുത്തു പറയാറുള്ള സവിശേഷത. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ മിക്ക ഭാഷകളിലും താരം പാടിയതും പാടിയ പാട്ടുകളെല്ലാം ഹിറ്റായതും.

താരത്തിന് ഇപ്പോൾ ഉള്ള ആരാധക വൃന്ദത്തിലേക്ക് താരം ഉയർന്നതും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനു ലഭിച്ചതും ചുരുങ്ങിയ കാലഘട്ടം കൊണ്ടായിരുന്നു എന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. അതു കൊണ്ടുതന്നെ ഒരുപാട് ആരാധകർ താരത്തിനുണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് നിറഞ്ഞ കയ്യടിയും ഒരുപാട് ഫോളോവേഴ്സും ഉണ്ട്.

സോഷ്യൽ മീഡിയയിലും താരം സജീവമായി ഇടപഴകുന്നു. സ്വന്തം വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും എല്ലാം താരം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത് മകനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് മറ്റൊരു ആഘോഷ ഘട്ടത്തിൽ എടുത്ത ഫോട്ടോകളും വീഡിയോകളും ആണ്. കഴിഞ്ഞ ദിവസമായിരുന്നു ശ്രേയയുടെ അച്ഛൻ ബിശ്വജിത്ത് ഘോഷാലിന്റെ പിറന്നാൾ. അതാണ് ശ്രേയ ഘോഷാൽന്റെ കുടുംബം ആഘോഷിച്ചത്.

ഗായികയാണ് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും ആ വീഡിയോ ആണ് വൈറലായതും. പിറന്നാൾ ആഘോഷത്തിൽ തിളങ്ങിയിരിക്കുന്നത് ശ്രേയയുടെ കണ്മണിയായ ദേവ്യാനാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം. ആദ്യമായാണ് മകനൊപ്പമുള്ള വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് എന്നതും എടുത്തു പറയേണ്ട വസ്തുത തന്നെ.

പിറന്നാൾ ആഘോഷത്തിൽ അച്ഛൻ കേക്ക് മുറിക്കുമ്പോൾ ദേവ്യാനെ നെഞ്ചോടു ചേർത്ത് നിൽക്കുന്ന ശ്രേയ ഘോഷാലിനേയും അമ്മ ശർമിസ്തയെയും വീഡിയോയിൽ കാണുന്നുണ്ട്. വീഡിയോക്കൊപ്പം താരം പങ്കുവെച്ച കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ന് ഡാഡിയുടെ ഒന്നാം പിറന്നാളാണെന്നാണ് താരം വീഡിയോക്കൊപ്പം കുറിച്ചിരുന്നത്. കാരണം ദേവ്യാന്റെ വരവോടെ മുത്തച്ഛൻ ആയതിനു ശേഷമുള്ള ഡാഡിയുടെ ആദ്യ പിറന്നാളാണ് ഇത് എന്നാണ് താരം പറയുന്നത്.

ശ്രേയയുടെ കൺമണി ദേവ്യാന്റെ നെറുകിൽ ചുംബിച്ചു കൊണ്ടാണ് മുത്തച്ഛൻ പിറന്നാൾ കേക്ക് മുറിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമെന്റുകളുമായി വന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരം പങ്കുവെച്ച വീഡിയോ വൈറലായി കഴിഞ്ഞു സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു എന്ന് ചുരുക്കം.

Shreya
Shreya
Shreya
Shreya
Shreya
Shreya
Shreya
Shreya
Shreya
Shreya