ഒരു മോശം സ്ത്രീ എങ്ങനെയായിരിയ്ക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് നയന്‍താര; ലത പറഞ്ഞ വാക്കുകള്‍ വൈറല്….

in Entertainments

നയൻതാര ക്കെതിരെ തുറന്നടിച്ചു പ്രഭുദേവയുടെ ആദ്യഭാര്യ.

സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലറിയപ്പെടുന്ന താരമാണ് നയൻതാര. ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗന്ദര്യത്തോടൊപ്പം മികച്ച അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചത് കൊണ്ട് തന്നെയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന താരപദവി നയൻതാര കരസ്ഥമാക്കിയത്.

ജീവിതത്തിൽ ഒരുപാട് വിമർശനങ്ങൾ കേട്ട താരമാണ് നയൻതാര. ഒരു സമയത്ത് നയൻതാരയും പ്രശസ്ത സംവിധായകനും ഡാൻസറും കൂടിയായ പ്രഭുദേവയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചിരുന്നു. അത് ശരിയാണെന്ന് തരത്തിലായിരുന്നു ഇവർ രണ്ടുപേരും പല പരിപാടികളിൽ ഒരുമിച്ച് എത്തിയത്.

ആ സമയത്ത് പ്രഭുദേവ രണ്ടുമക്കളുടെ അച്ഛനായിരുന്നു. അതുകൊണ്ടുതന്നെ നയൻതാരയുടേയും പ്രഭുദേവയുടെ പ്രണയം കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ആരാധകരുടെ ഭാഗത്തുനിന്ന് പിന്തുണക്ക് പകരം കൂടുതലും വിമർശനങ്ങളാണ് ഉയർന്നത്. ഭാര്യയും മക്കളുമുള്ള പ്രഭുദേവ നയൻതാരയുടെ പിന്നാലെ പോയതിനെതിരെ സിനിമാലോകത്ത് ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

നയൻതാര പ്രഭുദേവയുടെ പേര് ശരീരത്തിൽ പച്ചകുത്തിയതും വിവാദങ്ങൾക്ക് ആക്കം കൂട്ടി. ഇവർ രണ്ടുപേരും ഒരുപാട് സ്ഥലങ്ങളിൽ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെ കൂടി ആദ്യഭാര്യ റംലത്ത് എന്ന ലത ഇവർക്കെതിരെ രംഗത്തുവന്നു. ലതയും പ്രഭുദേവയും പ്രണയിച്ച് കല്യാണം കഴിച്ചവർ ആയിരുന്നു. തന്റെ ഭർത്താവിനെ നയൻതാര വശീകരിച്ചു എടുത്തു എന്നും, അത് നിയമവിരുദ്ധമാണെന്നും മോഷണക്കുറ്റത്തിന് നയൻതാര ക്കെതിരെ കുറ്റം ചുമത്തണം എന്നും ലത വാദിച്ചിരുന്നു.

നയൻതാരയെ എവിടെ വെച്ച് കണ്ടാൽ അവിടെ വച്ച് ഞാൻ അടിക്കും എന്നും, മോശ സ്ത്രീ എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഏറ്റവും വലിയ ഉദാഹരണം നയൻതാര എന്നും ലത പറഞ്ഞിരുന്നു. വൈകാതെതന്നെ പ്രഭുദേവയും ലതയും വേർപിരിഞ്ഞു. നയൻതാര പ്രഭുദേവ ബന്ധമാണ് വേർപിരിയലിന് കാരണമെന്ന് വ്യക്തമാണ്. പക്ഷേ നയൻതാരയും പ്രഭുദേവയും കൂടുതൽ മുമ്പോട്ടു പോയില്ല. അവരും താമസിയാതെ വേർപിരിഞ്ഞു.

ഇപ്പോൾ തമിഴിലെ മറ്റൊരു സംവിധായകൻ കൂടിയായ വിഘ്നേശ് ശിവൻ ആണ് നയൻതാരയുടെ പുതിയ കാമുകൻ. ഇവർ ഒരുമിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇവർ പ്രണയത്തിലാണെന്ന് വാർത്തയെ സമ്മതിച്ചുകൊണ്ട് ഇരുവരും രംഗത്തുവന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവരുടെ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയും പുറത്തു വന്നിരുന്നു. ഇവരുടെ വിവാഹത്തിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara
Nayanthara

Leave a Reply

Your email address will not be published.

*