മലയാള സിനിമ സീരിയൽ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയ താരമാണ് രചന നാരായണൻകുട്ടി. അഭിനയം കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സിൽ കയറിയത്.
നർമ്മം കലർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. നടിയായും കുച്ചിപ്പുടി ഡാൻസർ ആയും ടെലിവിഷൻ അവതാരകയായും താരം അറിയപ്പെടുന്നുണ്ട്. മലയാള സിനിമയിലും താരം സജീവ സാന്നിധ്യമാണ്. 2001 ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്.
രണ്ടായിരത്തി മൂന്നിൽ നിഴൽക്കൂത്ത് എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചു. പിന്നീട് 2013ൽ താരം വീണ്ടും സിനിമയിൽ സജീവമായി. ആമേൻ, പുണ്യാളൻ അഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഡബ്ബിംഗ് ആർട്ടിസ്റ്റായും താരം തിളങ്ങിയിട്ടുണ്ട്.
ഒരുപാട് ടെലിവിഷൻ ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര മറിമായത്തിലൂടെയാണ് താരം കൂടുതലും അറിയപ്പെട്ടത്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 3 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം നേടിയ സജീവമായ ആരാധകരെക്കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്. താരം ഏറ്റവും അവസാനമായി അപ്‌ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ഓണം സ്പെഷ്യൽ ഫോട്ടോ ഷൂട്ടാണ് താരം പങ്ക് വെച്ചിട്ടുള്ളത്. ഫോട്ടോകൾ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. കേരള സ്റ്റൈൽ ലഹങ്കയിൽ ആണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. ലഹങ്കയിൽ തന്നെ വ്യത്യസ്തത പരീക്ഷിക്കാനും താരം ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഫോട്ടോഷൂട്ടുകൾ പ്രേക്ഷകർ വളരെ പെട്ടെന്ന് ഏറ്റെടുത്തത്.