
ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുന്ന ദീപ്തി സതിയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

നടി മോഡൽ ഡാൻസർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് ദീപ്തി സതി. മലയാളസിനിമയിൽ സജീവമാണെങ്കിലും കന്നഡ മറാത്തി തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2015 മുതൽ താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത താരം 2016 ലെ മിസ് കേരള ജേതാവ് കൂടിയാണ്. 2014 ൽ ഫെമിന മിസ് ഇന്ത്യ ഫൈനലിലെ അവസാനത്തെ പത്ത് പേരിൽ ഒരാളായിരുന്നു താരം. 2013ലെ നാവി ക്വീൻ അവാർഡ് ഉൾപ്പെടെ മറ്റു പല സൗന്ദര്യമത്സരങ്ങളിലെ ജേതാവ് ആകാനും താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി മികച്ച ഡാൻസർ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഡാൻസ് വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ഒരു വെറൈറ്റി ഫോട്ടോ ആണ് വൈറലായിരിക്കുന്നത്. ഹോട്ടൽ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഭക്ഷണം ഓർഡർ ചെയ്ത് കാത്തു മടുത്തോ എന്ന് വരെ ആരാധകർ കമന്റ് ബോക്സിൽ ചോദിക്കുന്നുണ്ട്. ഫോട്ടോകൾ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നു.

തന്റെ ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ച താരമാണ് ദീപ്തി. 2015 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് വിജയ് ബാബു ആൻ അഗസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ നീന എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കാൻ പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഒരു മുഴുനീളം കള്ളുകുടിക്കുന്ന ടോമ്പോയ് കഥാപാത്രത്തെയാണ് താരം പൂർണ്ണമായി അവതരിപ്പിച്ചത്.

2016 ൽ ജാഗോർ എന്ന സിനിമയിലൂടെ കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. സോളോ എന്ന സിനിമയിലൂടെ തമിഴിലും ലക്കി എന്ന സിനിമയിലൂടെ മറാത്തിയിലും താരം അരങ്ങേറി. ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ 4 വെബ് സീരിസിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.










