
ഒരു വർഷത്തിലധികമായി ലോകം അനുഭവിക്കുന്നത് ഒരു സാമൂഹിക മാന്ദ്യമാണ്. കോവിഡും കോവിഡും ആയി ബന്ധപ്പെട്ടുണ്ടാകുന്ന ലോക്കഡൗണും സാമൂഹിക അകലം പാലിക്കലുമൊക്കെയായി ഒരു തരം മന്ദഗതിയിലാണ് ജീവിതങ്ങൾ. പക്ഷേ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ സമയത്ത് ശക്തിപ്രാപിച്ച ഒരു ഭാഗമാണ് സോഷ്യൽ മീഡിയ.

സോഷ്യൽ മീഡിയയ്ക്ക് ഇതുവരെ കാണാത്തതും പരിചയം ഇല്ലാത്തതുമായ ഒട്ടേറെ വാതായനങ്ങളാണ് തുറക്കപ്പെട്ടത്. തങ്ങളുടെ കഴിവുകൾ പുറത്തു കൊണ്ടുവരാനും പ്രകടിപ്പിക്കാനും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി സ്വീകരിക്കാനും അംഗീകാരങ്ങൾക്ക് പാത്രമാകാനും ഓരോരുത്തർക്കും സോഷ്യൽ മീഡിയ വഴിയൊരുക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ആയ ഇൻസ്റ്റാഗ്രാമും ടിക് ടോക്കും എല്ലാം ലോക്ക് ഡൗൺ കാലഘട്ടങ്ങളിൽ അതിന്റെ ഏറ്റവും ഉത്തുംഗത പ്രാപിച്ചു എന്ന് നമുക്ക് നിസ്സംശയം പറയാം അതു കൊണ്ട് തന്നെയാണ് ഒരുപാട് സെലിബ്രേറ്റികൾ ലോകത്തിന് കാണാൻ ആയതും. മോഡലിംഗ് രംഗം എല്ലാം ഇത്രത്തോളം പോപ്പുലാരിറ്റി നേടിയതും ഈ കാലഘട്ടത്തിൽ തന്നെ.

അതുകൊണ്ട് തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം മോഡലിംഗ് ഫോട്ടോഷൂട്ടുകൾ സർവ്വ സജീവമായത്.
സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ സീരിയൽ നടിമാർ മുതൽ തികച്ചും സാധാരണക്കാരായ പലരും ഇന്നു ഫോട്ടോഷൂട്ട്കളിലെ സജീവ സാന്നിധ്യമായി.

കൊറോണ സമയത്ത് ഇൻസ്റ്റാഗ്രാം മോഡലിംഗും പോലെ തന്നെ പോപ്പുലർ ആയ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. യൂട്യൂബിലും പലരും പല രീതിയിലുള്ള ബ്ലോഗുകൾ കൊറോണക്കാലത്ത് തുടങ്ങി വിജയം കൈവരിച്ചവരാണ്. യൂട്യൂബിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും പാചക സംബന്ധമായ വീഡിയോകളും ചാനലുകളും ആണ്.

പല കുക്കിംഗ് ബ്ലോഗുകൾക്ക് മില്യൻ കണക്കിൽ സബ്സ്ക്രൈബഴ്‌സും ഉണ്ട്. പക്ഷേ എല്ലാത്തിലും ഒരു വ്യത്യസ്തത വേണമല്ലോ അതുകൊണ്ടുതന്നെ മോഡൽ ഫോട്ടോ ഷൂട്ടും കുക്കിംഗ് ഒരുമിച്ച് ഒരേ സ്ക്രീനിൽ കാണുകയാണ് ഇപ്പോൾ. അഥവാ കുക്കിംഗ് ചെയ്യുന്ന മോഡലിന്റെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കുക്ക് ചെയ്യുന്നത് ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് എന്നുള്ളതു കൊണ്ടു തന്നെയാണ് ഫോട്ടോഷൂട്ടും ആശയവും വളരെ പെട്ടെന്ന് തരംഗമായത്. പല മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്ത ജീവ നമ്പ്യാർ എന്ന മോഡൽ ആണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തത്. ആയിരങ്ങളാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്.







