ബോളിവുഡിലെ താരദമ്പതികൾ ആണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഒരു സമയത്ത് ബോളിവുഡിലെ താര റാണിയായി വിലാസിയിരുന്ന താരമാണ് കരീന കപൂർ. ബോളിവുഡിലെ മുൻനിര നടന്മാരിൽ ഒരാളാണ് സൈഫ് അലി ഖാൻ. പ്രണയിച്ചു ആണ് ഇവർ വിവാഹിതരായത്. സൈഫ് അലി ഖാൻ മുമ്പ് വേറൊരു കല്യാണം കഴിച്ച വ്യക്തി കൂടിയാണ്.
സൈഫ് അലി ഖാൻ നിലവിൽ സിനിമയിൽ സജീവമാണെങ്കിലും കരീന കപൂർ സിനിമയിൽ പഴയതുപോലെ സജീവമല്ല. പക്ഷേ ഈ കുടുംബം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇവരുടെ കുടുംബ വിശേഷങ്ങൾ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ ഇരുവരും പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലെ സന്തോഷ നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി സെയ്ഫും കരീനയും പങ്കുവയ്ക്കാറുണ്ട്.
ഈ കുടുംബം സമൂഹമാധ്യമങ്ങളിൽ മറ്റു പല തരത്തിലും ചർച്ചാവിഷയമായി മാറുന്നുണ്ട്. പല രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയായ കുടുംബമാണ് ഈ താര ജോഡികളുടെത്. സൈഫ് അലി ഖാനിന്റെയും കരീന കപൂറിന്റെയും രണ്ടാമത്തെ മകനെ ചൊല്ലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും സൈബർ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
ഇവരുടെ രണ്ടാമത്തെ മകന് ജഹാംഗീർ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഈ കുടുംബം ഈ അടുത്താണ് പേര് വെളിപ്പെടുത്തിയത്. ഇതിനെത്തുടർന്നാണ് സംഘപരിവാർ ഈ കുടുംബത്തിനെതിരെ സൈബർ ആക്രമണങ്ങൾ നടത്താൻ തുടങ്ങിയിരിക്കുന്നത്. ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു എന്ന പേരിലാണ് ഇവർക്കെതിരെ സംഘപരിവാർ ആൾക്കാര് സോഷ്യൽ മീഡിയയിൽ തെറിവിളികൾ നടത്തുന്നത്.
ഇവരുടെ ആദ്യ മകന്റെ പേര് തൈമൂർ അലിഖാൻ എന്നായിരുന്നു. അന്നും ഒരുപാട് പേര് ഇവർക്കെതിരെ തിരിഞ്ഞിരുന്നു. മുഗൾ രാജാക്കന്മാരുടെ പേര് മക്കൾക്ക് നൽകി എന്നതിന്റെ പേരിലാണ് ആക്രമണങ്ങൾ സജീവമായിട്ടുള്ളത്. ഹിന്ദു രാജാക്കന്മാരെ കൊന്ന മുഗൾ രാജാക്കന്മാരുടെ പേരാണ് മക്കൾക്ക് ഇടുന്നത്, ഇത് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം.
തൈമൂർ, ജഹാംഗീർ കഴിഞ്ഞു… ഇനി ബാബർ, ഔറംഗസീബ്, ഖിൽജി, ഒസാമ, ദാവൂദ് തുടങ്ങിയ പേരുകൾ ആയിരിക്കും അടുത്ത മക്കൾക്ക് ഇടുന്നത്. എന്ന് ആക്രോശം പ്രകടിപ്പിക്കുന്ന രീതിയിലുള്ള കമന്റുകൾ ട്വിറ്ററിൽ കാണാൻ സാധിക്കും. മറാത്ത രാജകുടുംബത്തെ ആക്ഷേപിക്കുന്ന രീതിയിലുള്ള സിനിമകൾ സൈഫ് അലി ഖാൻ മുൻപും ചെയ്തിട്ടുണ്ട് എന്നും പലരും ആരോപിച്ചു.