ബികിനി ധരിച്ചതിന്റെ കാരണം വെളിപ്പെടുത്തി പ്രിയതാരം ദീപ്തി സതി.
മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ച സിനിമാതാരം ആണ് ദീപ്തി സതി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു.
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം ഒരു മികച്ച ഡാൻസർ കൂടിയാണ്. താരത്തിന്റെ ഇൻസ്റ്റഗ്രാം പരിശോധിച്ചാൽ ഇത് മനസ്സിലാക്കാൻ സാധിക്കും. ഒരുപാട് ഡാൻസ് വീഡിയോകൾ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
തന്റെ ആദ്യ സിനിമയിൽ തന്നെ ഞെട്ടിക്കുന്ന പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഒരു മുഴുനീള വെള്ളമടിക്കുന്ന ടോം ബോയ്ഷ് കതപാത്രമാണ് നീന എന്ന തന്റെ ആദ്യ സിനിമയിൽ താരം അഭിനയിച്ച് ഫലിപ്പിച്ചത്. ആ വേഷം അതിന്റെ പൂർണതയിലേക്ക് എത്തിക്കാൻ താരത്തിന് സാധിച്ചു. ഒരു തുടക്കക്കാരിയുടെ യാതൊരു പരിഭവവും താരം പ്രകടിപ്പിച്ചില്ല എന്നതാണ് വാസ്തവം.
മലയാളത്തിനു പുറമേ കന്നഡ തെലുങ്ക് മറാത്തി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. എല്ലാത്തിനും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് താരം ഉയർന്നുകഴിഞ്ഞു എന്ന് വേണം പറയാൻ. മോഡൽ രംഗത്തും സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്.
താരം അവസാനമായി അഭിനയിച്ച മറാത്തി സിനിമയായ ലക്കി യിൽ ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഹോട്ട് & ബോർഡ് വേഷത്തിൽ ലക്കി എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. സഞ്ജയ് ജാഥവ് സംവിധാനം ചെയ്ത് അജയ് മഹാജൻ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ലക്കി. ഇതിൽ നായികവേഷം കൈകാര്യം ചെയ്തത് ദീപ്തി ആയിരുന്നു.
ഈയടുത്ത് മാതൃഭൂമിയിലെ ടോക്ക് ടു ബി പരിപാടിയിൽ അവതാരകൻ താരത്തോട് ലക്കി എന്ന സിനിമയിൽ ബിക്കിനി ധരിച്ചതിനെക്കുറിച്ച് ചോദിക്കുകയുണ്ടായി.
അവതാരകന്റെ ചോദ്യം ഇങ്ങനെയായിരുന്നു..
” ലക്കി എന്ന സിനിമയിൽ ബിക്കിനി ധരിച്ചത് സെൻസേഷണൽ ആകാൻ വേണ്ടി അല്ലേ? എന്നായിരുന്നു ചോദ്യം..
അതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
” ഒരിക്കലും സെൻസേഷനൽ ആകാൻ വേണ്ടി അല്ല ഞാൻ ബികിനി ധരിച്ചത്. കഥാപാത്രം എന്താണ് ആവശ്യപ്പെടുന്നതനുസരിച്ച് ഡയറക്ടർ പറയും. ഒരു നടി എന്ന നിലയിൽ ഡയറക്ടർ പറയുന്നത് അനുസരിച്ച് ചെയ്യുക എന്നത് മാത്രമാണ് ഞാൻ ചെയ്യുന്ന കടമ. ബിക്കിനി എന്നുള്ളത് കഥാപാത്രത്തിന്റെ ആവശ്യമായിരുന്നു”.
എന്ന് താരം പറയുകയുണ്ടായി.