
തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞു പ്രിയ ഗായിക മഞ്ജരി.

സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന കലാകാരൻമാരെ പോലെ തന്നെ മലയാളികൾ നെഞ്ചിലേറ്റുന്ന വ്യക്തികളാണ് ഗായകന്മാർ. ഇത്തരത്തിൽ ഉള്ള ഒരു പാട് പിന്നണിഗായകന്മാർ നമ്മുടെ മലയാള സിനിമയിലുണ്ട്. ഓരോ വ്യക്തികൾക്കും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിംഗർ എങ്കിലും ഉണ്ടായിരിക്കും എന്നുള്ളത് വാസ്തവമാണ്.

ഇത്തരത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ പ്രിയ ഗായികയാണ് മഞ്ജരി. തന്റെ ശബ്ദമാധുര്യം കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്വതസിദ്ധമായ ആലാപന ശൈലിയിൽ ഏവരെയും ആകർഷിക്കുന്ന ശബ്ദത്തിനുടമയാണ് മഞ്ജരി എന്ന് പറഞ്ഞാൽ തെറ്റാകില്ല. മലയാള സിനിമയിലെ പിന്നണിഗായിക രംഗത്ത് സജീവ സാന്നിധ്യം ആണ് താരം.

ഹിന്ദുസ്ഥാനി ഗായിക എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. 2004 മുതൽ സജീവമായ താരം ഫിൽമി, പോപ്പ്, ക്ലാസിക്, ഗസൽ, ഭജൻ എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ പ്രശസ്ത സംഗീതജ്ഞൻ ഇളയരാജ ആണ് താരത്തെ സിനിമാലോകത്തേക്ക് കൊണ്ടുവരുന്നത്. ആദ്യസിനിമയിൽ രണ്ട് ഗാനങ്ങൾ താരം പാടി തകർക്കുകയായിരുന്നു. താമരകുരുവിക്ക് എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു.

പിന്നീടങ്ങോട്ട് താരം സിനിമയിൽ സജീവമായി. മകൾക്കു എന്ന സിനിമയിൽ മുകിലിൻ മകളെ എന്ന ഗാനത്തിന് 2004 ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് താരത്തിനു ലഭിച്ചു. വിലാപങ്ങൾക്കപ്പുറം എന്ന സിനിമയിലെ ഗാനത്തിന് 2008 ൽ വീണ്ടും കേരള സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചു. ഈ മേഖലയിൽ മറ്റു പല അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്.

ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും താഴ്ചകളും കണ്ട വ്യക്തിയാണ് മഞ്ചരി. ജീവിതത്തിൽ ഒരുപാട് പ്രാവശ്യം താഴ്ചകൾ സംഭവിച്ചപ്പോൾ താരത്തെ പിടിച്ചുനിർത്തിയത് സംഗീതമായിരുന്നു. താരം അതിസുന്ദരിയായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സാരിയിലും ബോൾഡ് വേഷത്തിലും താരം ഒരുപോലെ സുന്ദരിയാണ്. ഒരു സമയത്ത് സാരിയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന താരം ഇപ്പോൾ സ്റ്റൈലിഷ് വേഷങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്.

തന്റെ വസ്ത്ര വിധാനത്തിൽ മാറ്റങ്ങൾ വന്നതിന്റെ കാരണം താരം ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി. സൽവാർ നിർബന്ധമായിരുന്ന കോളേജിൽ അവിടുത്തെ സീനിയേഴ്സിനെ പേടിച്ച് അന്ന് ഞാൻ ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടന്നിരുന്നത്. അവിടെ പാടുമ്പോൾ പോലും മൂടികെട്ടിയാണ് പാടി കൊണ്ടിരുന്നത് എന്ന് താരം വെളിപ്പെടുത്തുകയുണ്ടായി. പിന്നീട് മുംബൈയിൽ ഉപരിപഠനത്തിനു പോയതിനു ശേഷമാണ് തന്റെ വസ്ത്ര വിതാനത്തിൽ മാറ്റങ്ങൾ സംഭവിച്ചതെന്നും താരം കൂട്ടിച്ചേർത്തു. എന്റെ ജീവിതത്തിലെ എല്ലാ വഴികാട്ടിയും ബെസ്റ്റ് ഫ്രണ്ട്സും എന്റെ രക്ഷിതാക്കൾ തന്നെയാണ് എന്നും താരം പറയുന്നുണ്ട്.









