മലയാളി പ്രേക്ഷകർ സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് ഭാവന. ചലച്ചിത്ര മേഖലയിൽ താരം സജീവമായി തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. അറുപതിലധികം വ്യത്യസ്തവും മികച്ചതുമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ്ഗോപി, കുഞ്ചാക്കോ ബോബൻ തുടങ്ങി എല്ലാവരുടെ കൂടെയും താരം അഭിനയിച്ചു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മാത്രം ഒരുപാട് ആരാധകരെ നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്.
തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കാൻ മാത്രം മികവുറ്റ രീതിയിൽ ആണ് താരം അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ആരാധകരും ഒരുപാടാണ്. സി ഐ ഡി മൂസ, ക്രോണിക് ബാച്ചിലർ, ചിന്താമണി കൊലക്കേസ്, ചെസ്സ്, ദൈവ നാമത്തിൽ നരൻ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എല്ലാം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നു.
സിനിമയിൽ അല്പം മാറി നിന്നെങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ താരം തിരിച്ചു വരവ് ഗംഭീരമായിരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിൽ ആണ് താരം അഭിനയിച്ചിരുന്നു. ഇപ്പോൾ കന്നടയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി ആരാധകരെ നേടാൻ മാത്രം അഭിനയ മികവ് താരത്തിനുണ്ട്.
കഥാപാത്രങ്ങളും പേരുകളും ഡയലോഗുകൾ പോലും ഓർത്തിരിക്കാൻ മാത്രം ആഴത്തിൽ താരം ഓരോ സിനിമയും താരം അഭിനയിച്ചിട്ടുമുണ്ട്.
2018 ജനുവരിയിൽ ആയിരുന്നു താരത്തിന്റെ വിവാഹം. കന്നട സിനിമ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ജീവിത പങ്കാളി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെല്ലാം താരത്തിന് ഫോളോവേഴ്സു ഒരുപാട് ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട്.
താരത്തിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനാർക്കലിയിൽ അതിമനോഹരിയായാണ് താരത്തെ കാണാൻ കഴിയുന്നത്. പ്രീ ഓണം വൈബ് എന്ന നിലയിലാണ് താരം ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പങ്കുവെച്ചു നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.