സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ചാർമി. 2002 മുതൽ താരം സിനിമാ ലോകത്ത് സജീവമാണ്. ഇത്രത്തോളം ഏകദേശം നാല്പതോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുകൂട്ടം ആരാധകരെ നേടിയെടുക്കാൻ ഇതിനോടകം താരത്തിന് സാധിച്ചിട്ടുണ്ട്.
മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് കന്നഡ ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ് താരമിപ്പോൾ. തെലുങ്ക് സിനിമയിൽ ആണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റിയത്. നടിയായും നിർമ്മാതാവായും താരമിപ്പോൾ ഒരുപോലെ തിളങ്ങുകയാണ്.
താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ചൂടേറിയ ചർച്ചകളാണ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയ വാർത്ത ചാനലുകളിലും സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഏതോ ഒരു സംവിധായകനുമായി താരത്തിന്റെ കല്യാണം ഉറപ്പിച്ചു എന്ന കിംവദന്തിയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
ഈ വിഷയത്തിൽ താരത്തിനെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിവാദങ്ങളിലും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ഇക്കാര്യത്തെ പാടെ നിഷേധിക്കുന്ന തരത്തിൽ ആണ് നടി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ഞാനെന്റെ കരിയറിലെ ഏറ്റവും നല്ല കാലങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. ഇപ്പോൾ വിവാഹത്തെ കുറിച്ചുള്ള യാതൊരു ആലോചനയുമില്ല എന്ന് താരം കൂട്ടിച്ചേർത്തു പറയുകയും ചെയ്തു.
ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല എന്നാണ് ചാർമി പറഞ്ഞു വരുന്നത്. താരത്തിന് ഈ പ്രസ്താവനയെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാവരും മഹത്തരമാണ് എന്ന് കരുതുന്ന ജീവിതത്തിലെ ഒരു വിശേഷ ഘട്ടമാണ് വിവാഹം. അതാണ് ഒരു അബദ്ധം എന്ന രൂപത്തിൽ താരം പറഞ്ഞതും ആ അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല എന്നും പറയുന്നത് അതു കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ താരത്തിന്റെ വാക്കുകൾ ചൂടോടെ ചർച്ചയാകുന്നത്.
2002 ൽ നി തൊടു കവലി എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. അഭിനയ ലോകത്തേക്ക് കടന്നു വന്ന ആദ്യ വർഷം തന്നെ നാല് വ്യത്യസ്ത ഭാഷകളിൽ അഭിനയിക്കാൻ കഴിഞ്ഞു എന്നുള്ളത് താരത്തിന്റെ പ്രത്യേകതയാണ്. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും താരം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായി നിലനിൽക്കുന്നു.
അഭിനയിച്ച ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാനും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ വൈഭവത്തോടെ അഭിനയിക്കാനും അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടായിരത്തി രണ്ടിൽ തന്നെ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളികൾക്കിടയിൽ നിറഞ്ഞ ആരാധകർ താരത്തിനുണ്ട്.
മുജ് സെ ദോസ്തി കരോഗെ യാണ് താരത്തിന്റെ ആദ്യ ഹിന്ദി സിനിമ. ആഗതൻ, താപ്പാന എന്നിവയാണ് താരം അഭിനയിച്ച മറ്റു മലയാള സിനിമകൾ. ഏകദേശം ഏഴോളം സിനിമകൾ താരം പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. കടന്നുചെല്ലുന്ന ഓരോ മേഖലകളും വിജയത്തിന്റെ വഴിത്താരകൾ ആക്കാൻ താരത്തിന് സാധിച്ചു എന്നും അവസരങ്ങൾ താരത്തിന് ഭാഗ്യമായി തുണച്ചു എന്നും പറയാം.