
പുത്തൻ ഫോട്ടോകളിൽ തിളങ്ങിയ ജാക്വലിൻ ഫെർണാണ്ടസ്.

ഹിന്ദി സിനിമയിൽ സജീവസാന്നിധ്യമായ താരമാണ് ജാക്വലിൻ ഫെർണാണ്ടസ്. തന്റെ അഭിനയം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ശ്രീലങ്ക കാരിയായ താരം മോഡൽ രംഗത്തു നിന്നാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

2006 ലെ മിസ് യൂണിവേഴ്സ് ശ്രീലങ്ക സൗന്ദര്യ മത്സര വിജയി ആണ് താരം. 2009 ൽ അലാവുദ്ദീൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഹിന്ദി സിനിമയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ താരം പിന്നീട് ശ്രീലങ്കയിലെ ഒരു ടെലിവിഷനിൽ റിപ്പോർട്ടറായി ജോലി ചെയ്യുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം. 53 മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കാറുണ്ട്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരുപാട് ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുള്ള ജിക്സർ ഫ്രാൻസിസ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

അനൂപ് ബന്ധരി സംവിധാനം ചെയ്ത് കിച്ച സുധീപ് പ്രധാനവേഷത്തിലെത്തുന്ന കന്നഡ സൂപ്പർഹിറ്റ് സിനിമയായ ‘വിക്രന്ത് റൊണാ’ എന്ന സിനിമയുടെ ക്യാരക്ടർ പോസ്റ്റിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഘടങ് രക്കമ്മ’ എന്ന ക്യാമിയോ വേഷത്തിലാണ് താരം ഈ സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത്.

ഹിന്ദി തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകൾക്ക് പുറമേ ശ്രീലങ്കൻ സിനിമയിലും ബ്രിട്ടീഷ് സിനിമയിലും താരം അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ ഒരുപാട് സിനിമകൾ ഒ ടി ടി പ്ലാറ്റ്ഫോമിലും പുറത്തുവന്നിട്ടുണ്ട്. ഡാൻസ് റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി താരം മിനിസ്ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്.









