
ഞാൻ എന്റെ വിഷമങ്ങൾ ഏറെയും തുറന്നു പറഞ്ഞത് മഞ്ജു ചേച്ചിയോട് ആയിരിക്കും: തരംഗമായി കാവ്യാമാധവന്റെ വാക്കുകൾ

മലയാള സിനിമാലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട താരദമ്പതികൾ ആണ് കാവ്യയും ദിലീപും. സോഷ്യൽ മീഡിയയിൽ ഒരുപാട് പ്രശംസകളും അതിലേറെ ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്ന കല്യാണം ആയിരുന്നു പ്രശസ്ത മലയാള സിനിമാ താരം ദിലീപിന്റെയും മലയാളികളുടെ പ്രിയ നടി കാവ്യാമാധവൻ റെയും.

ഇരുവരുടെയും രണ്ടാമത് കല്യാണം എന്നുള്ളത് തന്നെയാണ് ചർച്ചകൾ കൂടുതൽ ചൂടു പിടിക്കാൻ പ്രധാന കാരണം. മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിലറിയപ്പെടുന്ന മഞ്ജുവാര്യർ ആണ് ദിലീപിന്റെ ആദ്യഭാര്യ. ഒരുമിച്ചുള്ള നീണ്ട ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഇവരുടെ വിവാഹ മോചനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

മഞ്ജുവാര്യർ ദിലീപ് വേർപിരിഞ്ഞതിനുശേഷം ദിലീപ് തന്റെ പുതിയ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത് പ്രശസ്ത സിനിമാതാരം കാവ്യാമാധവനെ ആയിരുന്നു. ഇത് ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കി. കാവ്യയെ കല്യാണം കഴിക്കാൻ വേണ്ടി ദിലീപ് മഞ്ജുവാര്യരിൽ നിന്ന് മനപ്പൂർവം ഒഴിവായി എന്നുവരെ ഗോസിപ്പുകൾ ഉയർന്നു.

അതിനുമുമ്പ് കാവ്യ തന്റെ ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയത് ദിലീപ് കാരണമാണെന്നും വാർത്തകൾ പ്രചരിച്ചു. ഈ വിഷയത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് കാവ്യ മാധവൻ. പിന്നീട് താരം ഇക്കാര്യം വെളിപ്പെടുത്തുകയുണ്ടായി. എന്റെ വിവാഹമോചനത്തിൽ ദിലീപേട്ടന് യാതൊരു പങ്കുമില്ല എന്ന് കാവ്യ ഒരഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തു.

” മാത്രമല്ല എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനിച്ച രണ്ട് വ്യക്തികളാണ് ദിലീപും മഞ്ജുവാര്യരും എന്ന് താരം കൂട്ടിച്ചേർത്തു. എന്റെ ജീവിതത്തിൽ ഉള്ള സങ്കടങ്ങൾ ഞാൻ കൂടുതലും പങ്കുവെക്കുന്നത് ദിലീപിനോട് മഞ്ജു ചേച്ചിയോടും ആയിരുന്നു” എന്ന കാവ്യ മാധവൻ അഭിമുഖത്തിൽ തുറന്നു പറയുന്നുണ്ട്.

നിലവിൽ കാവ്യയും ദിലീപും സന്തോഷകരമായ കുടുംബജീവിതം നയിച്ചു കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യർ തിരിച്ചു സിനിമയിൽ തന്റെ പഴയ പ്രതാപകാലം വീണ്ടെടുത്തിരിക്കുന്നു. രണ്ടാം തിരിച്ചുവരവ് അതിഗംഭീരമായിത്തന്നെ താരം തുടർന്നു കൊണ്ടിരിക്കുന്നു. കാവ്യയും ദിലീപും പുതിയൊരു അതിഥിയെയും കൂടി കുടുംബത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.






