ഏഷ്യാനെറ്റ് എക്കാലത്തെയും മികച്ച പരിപാടികളും പരമ്പരകളും പ്രേക്ഷകന് നൽകി അവരുടെ സ്വീകരണമുറിയിലെ സ്ഥിരം അതിഥി ആവാറുണ്ട്.
ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന പരമ്പരകൾ ഏറ്റവും മികച്ച പ്രതീതിയോടെ നിലനിന്നു പോകുന്ന പരിപാടിയാണ് സാന്ത്വനം സീരിയൽ.
വീട്ടമ്മമാരെ മാത്രമല്ല യുവാക്കളെയടക്കം കയ്യിൽ ആക്കാൻ ആ പരമ്പരക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത് തന്നെയാണ് ഈ പരമ്പരയുടെ വലിയ ഒരു നേട്ടം. സീരിയൽ പരമ്പരകൾ വീട്ടമ്മമാരെ കയ്യിൽ എടുക്കുന്നതു പോലെ എളുപ്പമല്ല യുവാക്കളുടെ ഇഷ്ടം സമ്പാദിക്കാൻ. യുവാക്കളെ കയ്യിലെടുത്തത് ശിവഞ്ജലി എഫക്ടിലൂടെയാണ്. പരമ്പരയിൽ ശിവനും അഞ്ജലിയുമായി എത്തുന്ന ദമ്പതികളാണ് യുവാക്കളെ ആദ്യം ആകർഷിച്ചത് എന്ന് നിസ്സംശയം പറയാം.
പരമ്പരയിൽ ശിവനെ അവതരിപ്പിക്കുന്നത് സജിൻ ആണ്. നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ഷഫ്നയാണ് സജിന്റെ ഭാര്യ. തങ്ങളുടെ അഭിനയ മികവുകൊണ്ട് അഭിനയ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സജിനും ഷഫ്നക്കും സാധിച്ചിട്ടുണ്ട്. ഒരുപാട് പേരാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരങ്ങളെ ഇരുവരെയും ഫോളോ ചെയ്യുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇരുവരും ചേർന്ന് മഞ്ഞുമല കയറുന്ന വീഡിയോ ആണ് താരം പങ്കുവെക്കുകയും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. റൊമാന്റിക് രംഗങ്ങളിലൂടെ മികച്ച അഭിപ്രായം നേടുന്ന സാന്ത്വനത്തിലെ റൊമാന്റിക് എഫക്ട് ആണ് ആരാധകർ കമന്റുകളിലൂടെ പറയുന്നത് . ശിവൻ യഥാർത്ഥ ജീവിതത്തിലും, ശരിക്കും റൊമാന്റിക്കാണെന്ന് ഷഫ്ന തന്നെ കുറിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴും താരങ്ങൾ പങ്കുവെച്ച് ഫോട്ടോകൾ അല്പം റൊമാന്റിക് ആണ്. ഭാര്യ ഷഫ്‌ന ആണ് ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ചിരിക്കുന്നത്. സജിനൊപ്പമുള്ള ഫോട്ടോയാണ് ഷഫ്‌ന ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. നിങ്ങളുടെ ശിവന്‍, എന്റെ ഒരേയൊരു സജിന്‍ എന്നാണ് ഷഫ്‌ന ഫോട്ടോയുടെ ക്യാപ്ഷന്‍.
ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയില്‍ ശ്രീനിവാസന്റെ മകളുടെ കഥാപാത്രമായിട്ടായിരുന്നു ഷഫ്‌ന ആദ്യം സിനിമയിലേക്കെത്തിയത്. പിന്നീട് കഥ പറയുമ്പോള്‍ എന്ന സിനിമയിലും ശ്രീനിവാസന്റെ മകളായി തന്നെ അഭിനയിച്ചു.
സാന്ത്വനം എന്ന സീരിയലിലെ ശിവന്‍ എന്ന കഥാപാത്രമായിട്ടാണ് സജിന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്. എന്തായാലും ചെയ്ത വേഷങ്ങളിലൂടെ ഭാര്യയും ഭർത്താവും ഒരേ മേഖലയിൽ തിളങ്ങി നിൽക്കുന്ന കാഴ്ചയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ഒരേപോലെ ഇരുവരെയും പ്രേക്ഷകർ ഇഷ്ടപ്പെടുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.