കിടിലൻ ഹോട്ട് വേഷത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം അനു ഇമ്മാനുവൽ.
ഇന്ത്യൻ പാരമ്പര്യമുള്ള അമേരിക്കൻ നടിയാണ് അനു ഇമാനുവൽ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു. അമേരിക്കയിലെ ചിക്കാഗോയിൽ ജനിച്ച താരം 2016 മുതൽ അഭിനയലോകത്ത് സജീവമാണ്.
മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച താരം സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നു. ബാലതാരമായാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് നീണ്ട ഇടവേളക്കുശേഷം നായികവേഷത്തിൽ വീണ്ടും സിനിമയിൽ സജീവമാവുകയാണ് ചെയ്തത്. പത്തിൽ കൂടുതൽ സിനിമകളിൽ ഇതുവരെ നായികവേഷം ചെയ്തു കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും ലക്ഷങ്ങളാണ് ലൈക്കും കമന്റ് രേഖപ്പെടുത്തുന്നത്. പല ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരത്തെ ഇതിനു മുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകർ പറഞ്ഞു വരുന്നത്. ഓറഞ്ച് വസ്ത്രത്തിൽ പുൽമൈതാനത്ത് ഇരിക്കുന്ന താരത്തിന്റെ മനംമയക്കുന്ന ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
അനു ഇമ്മാനുവലിന്റെ അച്ഛൻ തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിച്ച സ്വപ്നസഞ്ചാരി എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ജയറാം സംവൃത സുനിൽ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തി കമൽ സംവിധാനം ചെയ്ത സിനിമയാണ് സ്വപ്ന സഞ്ചാരി. ജയറാമിന്റെ മകൾ ആയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.
പിന്നീട് 2016 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ആക്ഷൻ ഹീറോ ബിജു യിലൂടെ നായികവേഷം ചെയ്തുകൊണ്ട് സിനിമയിലേക്ക് തിരിച്ചുവന്നു., മഞ്ജു എന്ന സിനിമയിലൂടെ തെലുങ്കിലും തുപ്പരിവാലൻ എന്ന സിനിമയിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു. മറ്റൊരു സിനിമാതാരം റെബ മോനിക്ക ജോൺ താരത്തിന്റെ കസിനും കൂടിയാണ്.