പരിഹാസം മാത്രം.. ഞാൻ എൻ്റെ ശരീരം തന്നെ വെറുത്തു പോയി; നടി കാർത്തിക മുരളീധരൻ പറയുന്നു…

in Entertainments

ബോഡി ഷെയ്മിങ് നെക്കുറിച്ച് മനസ്സുതുറന്നു പ്രിയതാരം കാർത്തിക മുരളീധരൻ.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് അഭിനയലോകത്തേക്ക് കടന്നുവന്ന താരമാണ് കാർത്തിക മുരളീധരൻ. പ്രശസ്ത സിനിമാട്ടോഗ്രാഫർ ആയ സി കെ മുരളീധരന്റെ മകളാണ് കാർത്തിക. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2017 ലാണ് അഭിനയലോകത്തേക്ക് കടന്നുവരുന്നത്.

അഭിനയിച്ചത് കേവലം രണ്ട് സിനിമകളിൽ ആണെങ്കിലും, വളരെ മികച്ച കഥാപാത്രങ്ങളാണ് താരം പ്രേക്ഷകർക്കു വേണ്ടി സമ്മാനിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടി യോടൊപ്പവും, മകൻ സൗത്ത് ഇന്ത്യൻ സെൻസേഷനൽ ഹീറോ ദുൽഖർ സൽമാൻ നോടൊപ്പവുമാണ് താരം ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിസുന്ദരി ആയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. സാരിയുടുത്ത് സുന്ദരിയായും, ബോൾഡ് വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഈയടുത്ത് താരം ആരാധകരുമായി പങ്കുവെച്ച കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. തന്റെ ജീവിതത്തിൽ നേരിട്ട ബോഡി ഷെയ്മിങ് നെക്കുറിച്ച് ആണ് താരം പറഞ്ഞു വരുന്നത്. തന്റെ ചെറുപ്പം മുതലേ ബോഡി ഷേവിങ്ങിന് ഇരയായിട്ടുണ്ട് എന്നാണ് താരം വ്യസനസമേതം പറയുന്നത്.

താരത്തിന്റെ വാക്കുകളിങ്ങനെ..
” ശരീരഭാരത്തിന്റെ പേരിൽ ചെറുപ്പം മുതലേ ഞാൻ ഒരുപാട് പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. രണ്ടിൽ പഠിക്കുമ്പോഴാണ് ശരീരഭാരം കൂടുതലായതിന്റെ തിരിച്ചറിവുണ്ടാകുന്നത്. ശരീര ഭാരം കൂടിയതിന്റെ പേരിൽ അന്നുമുതലേ പരിഹാസങ്ങൾ കേട്ട് തുടങ്ങിയിരുന്നു. പരിഹാസത്തെ ചെറുത്തു നിന്നത് എന്റെ ശരീരത്തെ സ്വയം വെറുത്തു കൊണ്ടാണ്. “

” പക്ഷേ ശരീര ഭാരം കൂടുകയല്ലാതെ കുറഞ്ഞില്ല. സിനിമയിൽ പ്രവേശിച്ചതിനു ശേഷവും പരിഹാസങ്ങൾ ഞാൻ വീണ്ടും കേൾക്കുകയുണ്ടായി. വളരെ വിചിത്രമായ സൗന്ദര്യസങ്കല്പം ആണ് മലയാള ഇൻഡസ്ട്രിയൽ. എനിക്ക് എന്നെ തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഞാനും ശരീരവും സംഘർഷത്തിൽ ആയി. ഒരുപാട് ഡയറ്റ്കൾ ചെയ്തു. പക്ഷേ ഫലം കൊണ്ടില്ല. കാരണം ഇവിടെയൊക്കെ ഞാനെന്റെ ശരീരത്തെ വെറുത്തു കൊണ്ടാണ് കാര്യങ്ങൾ ചെയ്തിരുന്നത്.”

” ഞാൻ എന്താണ്, എന്റെ ശരീരം എന്താണ് എന്ന് ഞാൻ സ്വയം മനസ്സിലാക്കാൻ തുടങ്ങിയതു മുതലാണ് ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കാൻ തുടങ്ങിയത്. എന്റെ ചിന്താഗതിയും ശരീരത്തോടുള്ള എന്റെ സമീപനവും ഞാൻ മാറ്റി. അന്നുമുതൽ ശരീരം മാറാൻ തുടങ്ങി. യോഗ എന്റെ ജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തി”
എന്ന് താരം കൂട്ടി ചേർത്തു.

ദുൽഖർ സൽമാൻ നായകനായ ‘ കോമ്രേഡ് ഇൻ അമേരിക്ക’ എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു തേപ്പുകാരി എന്ന രീതിയിലാണ് മലയാളികൾ എന്നും താരത്തെ ഓർത്തു വയ്ക്കുന്നത്. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ അങ്കിൾ എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാനും താരത്തിന് സാധിച്ചു.

Karthika
Karthika
Karthika
Karthika

Leave a Reply

Your email address will not be published.

*