സിനിമ സെറ്റിൽ ദിലീപുമായുള്ള അനുഭവം തുറന്നു പറഞ്ഞു നിക്കിഗൽറാണി.
ചുരുങ്ങിയ കാലംകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ സ്ഥാനമുറപ്പിച്ച താരമാണ് നിക്കി ഗൽറാണി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം മലയാളം തമിഴ് എന്നീ ഭാഷകളിൽ ആണ് സജീവമായി നിലകൊള്ളുന്നത്.
2014 മുതൽ അഭിനയജീവിതത്തിൽ സജീവമായ താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. കാസിനോവ, ദി കിംഗ് ആൻഡ് കമ്മീഷണർ തുടങ്ങിയ മലയാളസിനിമകളിൽ ഉൾപ്പെടെ സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിലും തിളങ്ങിനിൽക്കുന്ന സഞ്ജന ഗൾറാണി താരത്തിന്റെ സഹോദരിയാണ്. മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന ആറാട്ട് എന്ന സിനിമയിൽ മോഹിനി എന്ന കഥാപാത്രത്തെ സഞ്ജന അവതരിപ്പിക്കാൻ പോവുകയാണ്.
സഹോദരിയെ പോലെതന്നെ സൗത്ത് ഇന്ത്യയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് നിക്കി ഗൽറാണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് അഭിമുഖത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഇവൻ മര്യാദ രാമൻ എന്ന സിനിമയുടെ സെറ്റിൽ തനിക്കുണ്ടായ അനുഭവത്തെ ആണ് താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. 2015 ൽ സുരേഷ് ദിവാകരൻ സംവിധാനം ചെയ്ത് ദിലീപ് നിക്കി ഗൽറാണി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് കോമഡി സിനിമയാണ് ഇവൻ മര്യാദ രാമൻ. തെലുങ്ക് സിനിമയുടെ ഒരു റീമേക്ക് ആണ് ഇത്.
ഈ സിനിമയിൽ ദിലീപിന്റെ നായികവേഷം കൈകാര്യം ചെയ്തത് നിക്കിഗൽറാണി ആണ്. ഈ സിനിമയുടെ സെറ്റിൽ വച്ച് ദിലീപുമായുള്ള അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വളരെ സൗമ്യ സ്വഭാവത്തിന്റെ ഉടമയാണ് ദിലീപ് എന്നാണ് താരം പറഞ്ഞുവരുന്നത്. നല്ല സോഫ്റ്റ് ആറ്റിറ്റ്യൂഡ് ആണ് ദിലീപിന്റെത് എന്ന താരം പറയുന്നുണ്ട്.
” ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കാറുള്ളത്. ഒരു ദിവസം സെറ്റിൽ ഞാൻ വഴുതി വീണപ്പോൾ, മോളു എന്ന് വിളിച്ച് എന്റെ അടുത്തേക്ക് ആദ്യം ഓടി വന്നതും എന്നെ എഴുന്നേൽപ്പിച്ചതും ദിലീപേട്ടൻ ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വെച്ച് ദിലീപേട്ടൻ ദേഷ്യപ്പെടുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല”
എന്ന് താരം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ 1983 ൽ നിവിൻ പോളിയുടെ ആദ്യ കാമുകിയായ മഞ്ജുള ശശിധരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കിഗൽറാണി സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ബിജു മേനോൻ നായകനായി പുറത്തിറങ്ങിയ വെള്ളിമൂങ്ങ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. അജിത്ത് എന്ന സിനിമയിലൂടെ കന്നടയിലും ഡാർലിംഗ് എന്ന സിനിമയിലൂടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചു. കൃഷ്ണാഷ്ടമി ആണ് താരത്തിന്റെ ആദ്യത്തെ തെലുങ്ക് സിനിമ.