സൗത്ത് ഇന്ത്യൻ നടന്മാർ നടിമാരെ കാണുന്നത് വേറെ രീതിയിലാണ്…പ്രമുഖ നടൻ കാലിൽ ഇക്കിളിയിട്ടു… കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു..

ചലച്ചിത്ര രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധികാ ആപ്തെ. ജന്മനാടായ പൂനെയിൽ നിന്നു തന്നെയാണ് താരം അഭിനയ മേഖലയിലേക്ക് വന്നത്.  2005-ൽ പുറത്തിറങ്ങിയ വാഹ് ! ലൈഫ് ഹോ തോ ഏസി എന്ന ബോളിവുഡ് ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര രംഗത്തേക്കു പ്രവേശിക്കുകയാണ് ഉണ്ടായത്.

2005 മുതൽ താരം ചലച്ചിത്ര അഭിനയം മേഖലയിൽ സജീവമായി നിലനിൽക്കുന്നു. 2009-ൽ പുറത്തിറങ്ങിയ അന്താഹീൻ എന്ന ബംഗാളി ചിത്രത്തിലും സമാന്തർ എന്ന മറാഠി ചിത്രത്തിലും പ്രധാന വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട് ഇതിലൂടെ മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു.  2015-ൽ പുറത്തിറങ്ങിയ ബദ്ലാപ്പൂർ, ഹണ്ടർ, മാഞ്ചി – ദ മൗണ്ടൻ മാൻ എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

സഹനായികയായിട്ടാണ് അഭിനയിച്ചത് എങ്കിലും പ്രേക്ഷക പിന്തുണ ലഭിക്കുവാനുതകുന്ന ശ്രദ്ധേയമായ വേഷങ്ങൾ തന്നെയായിരുന്നു അവയിൽ ഓരോന്നിലും. 2016-ൽ പുറത്തിറങ്ങിയ ഫോബിയ, പാർച്ച്ഡ് എന്നീ ചിത്രങ്ങളിലെ നായികാ കഥാപാത്രങ്ങൾ പ്രശംസനീയം ആയിരുന്നു.  നായികയായി അഭിനയിച്ച ലാൽ ബാരി, കബാലി എന്നീ ചിത്രങ്ങൾക്ക് പ്രദർശന ശാലകളിൽ വലിയ വിജയം ലഭിച്ചു.

മലയാള ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ മലയാളികൾക്കിടയിലും താരത്തിന് ആരാധകർ ഒരുപാടാണ്. ഫഹദ് ഫാസിൽ നായകനായ ഹരം എന്ന മലയാള ചലച്ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിന് അഭിനയ മികവിന് സാധിച്ചു.

താരം അഭിനയിച്ച പാർച്ചഡ  എന്ന സിനിമയിലെ ഒരു രംഗത്തിൽ താരം ന്യൂഡ് ആയിട്ട് അഭിനയിക്കുന്നുണ്ട്. എന്നാൽ ഇതു മുഴുവനായി സിനിമയിൽ കാണിച്ചിട്ടില്ല. ഇപ്പോൾ ആ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ധാരാളം വിമർശനങ്ങൾ ആണ് താരം ഇതിനെത്തുടർന്ന് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതു പോലുള്ള ആളുകൾ കാരണമാണ് ഇന്ത്യൻ സംസ്കാരം നശിക്കുന്നത് എന്നൊക്കെയാണ് മീഡിയകളിൽ ഉയരുന്ന സംസാരം.

Radhika

പക്ഷേ ഇപ്പോൾ പ്രേക്ഷകശ്രദ്ധ തിരിയുന്നത് താരം പറഞ്ഞ കുറച്ചു വാക്കുകളിലേക്ക് ആണ്.  തമിഴ് സിനിമയിൽ നിന്നും തനിക്ക് ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തുകയാണ് താരം. ഒരു സിനിമയുടെ ഷൂട്ടിങ് വേണ്ടി താരം തമിഴ്നാട്ടിൽ എത്തി. ആ സിനിമയിലെ പ്രധാന താരം വന്നു തൻറെ അടുത്ത് ഇരിക്കുകയും കാലിൽ ഇക്കിളിയിടാൻ തുടങ്ങുകയും ചെയ്തു.

താരം ഉടനെതന്നെ ഇയാളുടെ കരണത്ത് ഒരെണ്ണം കൊടുത്തു.  ഇനി ഒരു പെൺകുട്ടിയോടും അയാൾ ഇങ്ങനെ ചെയ്യരുത് എന്നും അപ്പോഴെല്ലാം അയാൾക്ക് ഈ അടി ഓർമ്മവേണം എന്നു നടി കൂട്ടിച്ചേർക്കുകയും ചെയ്തു. താരം ഇതുവരെയായി മൂന്ന് തമിഴ് സിനിമകളിലാണ് അഭിനയിച്ചത് അതിലെ നായകന്മാരെ കുറിച്ച് എല്ലാം സോഷ്യൽ മീഡിയ അന്വേഷിക്കുകയും അവർ ആണോ എന്ന് ചിന്തിക്കുകയും ചെയ്യുന്നുണ്ട്. തെളിവുകളൊന്നും ലഭിക്കാത്തതു കൊണ്ട് സോഷ്യൽ മീഡിയ ഒന്നിനും അടിവരയിടുന്നില്ല.

Radhika
Radhika
Radhika
Radhika
Radhika
Radhika
Radhika
Radhika
Radhika