തന്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി ശിവാനി നാരായണൻ.
തമിഴ് സീരിയൽ രംഗത്തും മോഡൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ശിവനാരായണൻ. ടെലിവിഷൻ സീരിയലുകളിൽ സജീവസാന്നിധ്യമായതുകൊണ്ടുതന്നെ താരം ഏവർക്കും പ്രിയങ്കരിയാണ്. ഒരുപാട് റിയാലിറ്റി ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. താരം പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടത് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി എത്തിയതോടെയാണ്.
2016 മുതൽ താരം അഭിനയലോകത്ത് സജീവമാണ്. 2016 മുതൽ 2019 വരെ സ്റ്റാർ വിജയ് സംപ്രേഷണം ചെയ്തുകൊണ്ട് വളരെ വിജയകരമായി മുന്നോട്ടു പോയ പകൽ നിലാവ് എന്ന തമിഴ് സോപ്പ് ഒപ്പേറ യിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവന്നത്. 2 സീസണുകളിൽ ആയി 800 എപ്പിസോഡുകൾ പൂർത്തിയാക്കാൻ പകൽ നിലാവ് എന്ന് സീരിയലിന് സാധിച്ചിരുന്നു.
മിനിസ്ക്രീനിലെ സജീവമായത് പോലെ തന്നെ താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അറിയപ്പെട്ട മോഡൽ ആയതുകൊണ്ട് തന്നെ ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. താര ത്തിന്റെ ഒട്ടുമിക്ക എല്ലാ പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.
ഇൻസ്റ്റഗ്രാമിൽ മാത്രം മൂന്ന് മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന സീരിയൽ നടിമാരിൽ ഒരാളാണ് താരം. താരം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
തന്റെ പുതിയ സുഹൃത്തിനെ പരിചയപ്പെടുത്തി കൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചത്. തന്റെ പുതിയ കാറിന്റെ കൂടെയാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇനിമുതൽ ഈ സുഹൃത്ത് എന്റെ ജീവിതത്തിൽ എപ്പോഴും ഉണ്ടാകും എന്ന് താരം പറയുന്നുണ്ട്. ബി എം ഡബ്ല്യു സെവൻ സീരീസ് വണ്ടിയാണ് താരത്തിന്റെ പുതിയ സുഹൃത്ത്.
2018 ൽ സ്റ്റാർ വിജയ് സംപ്രേഷണം ചെയ്തിരുന്ന ജോഡി നമ്പർ വൺ ഫൻ അൺലിമിറ്റഡ് എന്ന റിയാലിറ്റി ഷോയിലെ തേർഡ് റണ്ണറപ്പ് ആയിരുന്നു താരം. തമിഴ് ബിഗ് ബോസ് സീസൺ ഫോർ ലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ കൂടുതലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഒരുപാട് മികച്ച സീരിയലുകളുടെ ഭാഗമാകാനും ഈ ചുരുങ്ങിയ കാലയളവിൽ താരത്തിന് സാധിച്ചിട്ടുണ്ട്.