നിർമതാക്കളുടെ പേര് പറയാനുള്ള ധൈര്യമുണ്ടോ… വെല്ലുവിളിച്ച് സോഷ്യൽ മീഡിയ
പശ്ചാത്തല നർത്തകിയായി കരിയർ ആരംഭിച്ച തെന്നിന്ത്യൻ സിനിമാ രംഗത്ത് അറിയപ്പെടുന്ന ഒരു അഭിനേത്രിയും അതിനേക്കാൾ പ്രശസ്തയായ ഒരു നിർമ്മാതാവായും തിളങ്ങി നിൽക്കാൻ കഴിഞ്ഞ താരമാണ് ശ്രുതി ഹരിഹരൻ. ചെന്നെത്തിയ എല്ലാ മേഖലകളിലും വിജയങ്ങൾ കൊയ്തെടുക്കാൻ താരത്തിന് വലിയ സമയം വേണ്ടി വന്നിട്ടില്ല.
2012 മുതൽ ആണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന മലയാള ചിത്രമാണ് ആദ്യ ചലച്ചിത്രം. മികച്ച പ്രതികരണങ്ങൾ ആണ് താരം ചെയ്യുന്ന ഓരോ വേഷത്തിനും ലഭിക്കുന്നത്. താരം സിനിമ മേഖലയിൽ ചുവടുവെച്ച് അതിനുശേഷം സജീവമായി ഈ മേഖലയിൽ തന്നെ നിലനിൽക്കുന്നുണ്ട്.
ചെയ്ത വേഷങ്ങളിലൂടെ എല്ലാം താരത്തിന് ഒരുപാട് പ്രശംസകൾ ആണ് ലഭിച്ചത്. മലയാളത്തിൽ ആണ് ആദ്യചിത്രം ചെയ്തത് എങ്കിലും തമിഴിലും കന്നടയിലുമാണ് കൂടുതൽ പ്രശസ്തിയാർജ്ജിച്ചത്. തമിഴ്, കന്നഡ, മലയാളം സിനിമകളിലൂടെ എല്ലാം ശ്രദ്ധേയയാണ് താരം ഇപ്പോൾ. നടി, നിർമാതാവ്, നർത്തകി എന്ന നിലയിൽ എല്ലാം താരം പ്രശസ്തയാണ്.
സിനിമ അഭിനയവും നൃത്തവും മാത്രമല്ല താരത്തിന്റെ മേഖല. പഠനത്തിലും താരം മികവു പുലർത്തുന്നു. ക്രൈസ്റ്റ് സർവ്വകലാശാലയിൽ നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം കരസ്ഥമാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. ഭരതനാട്യത്തിൽ പഠനം പൂർത്തിയാക്കിയതും ഇതിന്റെ കൂടെ ചേർത്തു പറയേണ്ടതാണ്.
ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടുകയും ചെയ്ത താരമാണ് ശ്രുതി. മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം, കന്നഡ, ഹിന്ദി ഭാഷകൾ നന്നായി സംസാരിക്കാനും തെലുങ്ക് ഭാഷ അനായാസം മനസ്സിലാക്കാനും താരത്തിനെ കഴിയുമെന്നതും താരത്തെ കുറിച്ച് പറയുന്ന വലിയ നേട്ടങ്ങൾ ആണ്.
സിനിമ അഭിനയ രംഗത്ത് താരത്തിന് ആദ്യ കാലങ്ങളിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ആണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് 18 വയസ്സ് മാത്രം പ്രായമുള്ള സമയത്ത് താൻ ഒരു സിനിമ വേണ്ടെന്ന് വെച്ചിട്ടുണ്ട് എന്നും അതിന്റെ കാരണവുമാണ് താരം വ്യക്തമാക്കിയത്.
5 നിർമാതാക്കൾ ഒരുമിച്ചാണ് സിനിമ ചെയ്യുന്നത്. അവരുടെ ഇഷ്ടാനുസരണം മാറി മാറി താരത്തെ ഉപയോഗിക്കുമെന്നും അതിനു തയ്യാറുണ്ടെങ്കിൽ സിനിമയിലെ വേഷം ചെയ്യാമെന്നും ആയിരുന്നു താരത്തിന് കിട്ടിയ ഉപാധി. എന്നാൽ തന്റെ കാലിൽ ചെരുപ്പുണ്ടെന്നായിരുന്നു താരം അവർക്ക് നൽകിയ മറുപടി.