തെന്നിന്ത്യൻ സിനിമാ മേഖലയിൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് ആൻഡ്രിയ. വളരെ ചുരുങ്ങിയ വേഷങ്ങളിലൂടെ ഒരു വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചു. ഒന്നിലധികം ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാനും ഭാഷകൾക്ക് അതീതമായി ആരാധകരെ സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകളിലെല്ലാം മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്. നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ താരത്തിന്റെ ഓരോ സിനിമയും സ്വീകരിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഭാഷ ഏതാണെങ്കിലും നിഷ്പ്രയാസം ആ കഥാപാത്രത്തിലേക്ക് മാറാൻ താരത്തിന് സാധിക്കും.
സിനിമ അഭിനയത്തിന് അപ്പുറം താരം ഒരു ഗായിക എന്ന നിലയിലും പ്രശസ്തയാണ്. അഭിനേത്രി എന്ന് അറിയപ്പെടുന്നതിനേക്കാൾ എനിക്കിഷ്ടം ഗായികയായി അറിയപ്പെടാനാണ് എന്നാണ് താരം പറഞ്ഞത്. 2005 ൽ ആണ് താരം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. ‘കണ്ടനാൾമുതൽ’ എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിചത്.
ബാല്യത്തിൽ തന്നെ കലാ രംഗത്തോട് താരം അടുപ്പം പ്രകടിപ്പിക്കുകയും എട്ടാം വയസ്സിൽ തന്നെ പിയാനോ വായിക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാലും അഭിനയ മേഖലയിലാണ് താരത്തിന് തിളങ്ങാൻ സാധിച്ചത്. മികച്ച അഭിനയം തുടക്കം മുതൽ താരം പ്രകടിപ്പിച്ചു. താരത്തിന്റെ പുറത്തു വന്ന സിനിമകൾക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ലഭിച്ചിരുന്നു.
‘അന്നയും റസൂലും’ എന്ന സിനിമയാണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിച്ചത്. ഫഹദ് ഫാസിലിന് നായികയായി തകർത്ത് അഭിനയിച്ച ഒരു സിനിമയായിരുന്നു ഇത്. 2013 പുറത്തിറങ്ങിയ ഈ സിനിമയിൽ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. വിശ്വരൂപം സിനിമയുടെ ഹിന്ദി പതിപ്പിലൂടെ താരം ബോളിവുഡിലും അരങ്ങേറി.
സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. സിനിമാ മേഖലയിൽ ഒരുപാട് പ്രേക്ഷക പിന്തുണയും പ്രീതിയുമുള്ള താരത്തിന്റെ പുതിയ ഫോട്ടോകളും വീഡിയോകളും സിനിമ കുടുംബ വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആയി പ്രചരിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ എല്ലാം വൈറലാകുകയും ചെയ്യാറുണ്ട്.
ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരം സിമ്മിംഗ് പൂളിന്റെ അരികത്ത് വെച്ച പോസ് ചെയ്ത ഫോട്ടോകൾ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ സുന്ദരിയായാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോയെ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്.