ഞാൻ കൂടെ അഭിനയിച്ചതിൽ കൂടുതൽ അടുപ്പം ഉള്ളത് ദിലീപ്പ് ഏട്ടൻ ആണ്… ഞാൻ ചന്ദ്രേട്ടൻ എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത് : അനുശ്രീ…

in Entertainments

കൂടെ അഭിനയിച്ചതിൽ കൂടുതൽ അടുപ്പമുള്ളത് ദിലീപേട്ടൻ ആണെന്ന് അനുശ്രീ.

മലയാള സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് അനുശ്രീ . തന്റെ സ്വതസിദ്ധമായ ശൈലി കൊണ്ട് മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. ഒരുപാട് സിനിമകളിൽ ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ യും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

സിനിമയ്ക്ക് പുറമേ പല ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ എളിമ നിറഞ്ഞ ചുരുക്കം ചില നടിമാരിലൊരാളാണ് താരം. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന താരത്തിന് ആരാധകരേറെയാണ്. താരം ഏറ്റവും അവസാനമായി ഫ്ലവേഴ്സ് ടിവി യിലെ ‘ മൈ ജീ ഫ്ലവേഴ്സ് ഒരു കോടി’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു.

തന്റെ സിനിമ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ താരം ഇ വേദിയിൽ തുറന്നു പറയുകയുണ്ടായി. ചികിത്സയിലുള്ള ഒരു കുട്ടിക്ക് വേണ്ടിയിട്ടുള്ള ധനസഹായം എന്ന നിലയിലാണ് താരം ഈ ക്വിസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. ഇത് താരത്തിന്റെ ആ വലിയ മനസ്സിനെ നമുക്ക് മനസ്സിലാക്കി തരുന്നു. ആർ ശ്രീകണ്ഠൻ നായർ ആണ് ഈ പരിപാടി ഹോസ്റ്റ് ചെയ്യുന്നത്.

സിനിമയിലേക്ക് ജീവിതത്തെ കുറിച്ചും, സിനിമയിലേക്ക് കടന്നു വന്നതിനെക്കുറിച്ചും താരം ഇ വേദിയിൽ തുറന്നു പറയുന്നുണ്ട്. ഒരു റിയാലിറ്റി ഷോയിൽ ലാൽജോസ് താരത്തെ കണ്ടു ഇഷ്ടപ്പെട്ടത് മൂലം, ലാൽ ജോസ് തന്നെ സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ നായികവേഷം കൈകാര്യം ചെയ്യാൻ താരത്തെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് താരം സിനിമയിൽ സജീവമായി.

ഈ പരിപാടിയിൽ ശ്രീകണ്ഠൻ നായർ ഒരുപാട് ജീവിതാനുഭവങ്ങൾ താരത്തോട് ചോദിക്കുന്നുണ്ട്. അതിൽ സിനിമാ മേഖലയിലുളളവരുമായി അനുശ്രീയുടെ ബന്ധത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്.
കൂടെ അഭിനയിച്ചതിൽ ഞാൻ ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നത് രണ്ടു പേര് ആണ്. ഒന്ന് ദിലീപേട്ടനും മറ്റൊന്ന് ചാക്കോച്ചനും. ഇവരോട് ഇപ്പോഴും കോൺടാക്ട് ഉണ്ട്.

ഞാനും ദിലീപേട്ടനും സിനിമയുടെ കഥാപാത്രത്തിന്റെ പേരിലൂടെ തന്നെയാണ് പരസ്പരം വിളിക്കാറുള്ളത്. ഞാൻ ദിലീപേട്ടൻ എന്ന് വിളിക്കുന്നതിന് പകരം കൂടുതൽ വിളിക്കുന്നത് ചന്ദ്രേട്ടൻ എന്നാണ്. എന്റെ മൊബൈലിൽ ചന്ദ്രേട്ടൻ എന്ന് തന്നെയാണ് ഞാൻ സേവ് ചെയ്തു വെച്ചിരിക്കുന്നത്. എന്തോ അങ്ങനെയാണ്. എന്ന് താരം കൂട്ടിച്ചേർത്തു.

2015 ൽ സിദ്ധാർഥ് സംവിധാനം ചെയ്ത് ദിലീപ് പ്രധാനവേഷത്തിലെത്തിയ സിനിമയാണ് ചന്ദ്രേട്ടൻ എവിടെയാ എന്നുള്ളത്. ഈ സിനിമയിൽ രണ്ട് പ്രധാന നായികമാരാണ് വേഷം അണിഞ്ഞിട്ട് ഉള്ളത്. സുഷമ എന്ന കഥാപാത്രത്തെ അനുശ്രീയും, ഡോക്ടർ ഗീതാഞ്ജലി എന്ന കഥാപാത്രത്തെ നമിത പ്രമോദുമാണ് സിനിമയിൽ അവതരിപ്പിച്ചത്. കൂടാതെ കെപിഎസി ലളിത, ചെമ്പൻ വിനോദ് സൗബിൻ ഷാഹിർ, വിനായകൻ തുടങ്ങിയവരും ഈ സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree
Anusree

Leave a Reply

Your email address will not be published.

*