
ഓണം ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു അർച്ചന അനില.

ഇന്ന് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലാണ് പലരും അറിയപ്പെടുന്നത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ ലക്ഷക്കണക്കിന് ആരാധകരുള്ള ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ മലയാളക്കരയിൽ തന്നെ ഉണ്ട്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി ടിക് ടോക് സ്റ്റാർ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ പല പേരിലാണ് ഇവർ അറിയപ്പെടുന്നത്.

ഫോട്ടോഷൂട്ടിലൂടെയാണ് ഇവർ കൂടുതലും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇവകളിൽ മിക്കതും വൈറൽ ആകാറുണ്ട്.

ഇത്തരത്തിൽ ഒരൊറ്റ ഫോട്ടോഷൂട്ട് ലൂടെ കേരളമൊട്ടാകെ തരംഗമായി മാറിയ താരമാണ് അർച്ചന അനില. മോഡൽ രംഗത്ത് തരംഗമായ താരം ഒരു വെഡിങ് ഫോട്ടോ ഷൂട്ട് ലൂടെയാണ് കേരളക്കരയിൽ തരംഗമായത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ വെഡിങ് ഫോട്ടോ ഷൂട്ട് എന്ന ലേബലിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വൈറലായത്.

താരം സോഷ്യൽമീഡിയ സെലിബ്രിറ്റി ആകാനുള്ള പ്രധാനപ്പെട്ട കാരണം സദാചാരവാദികളുടെ എതിർപ്പ് എന്ന് പറഞ്ഞാൽ തെറ്റാകില്ല. കാരണം താരത്തിന്റെ ഫോട്ടോകൾക്ക് താഴെ സദാചാരവാദികൾ തെറി വിളികളോടെ കമന്റ് രേഖപ്പെടുത്തിയതോട് കൂടിയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ പ്രശസ്തി നേടിയത്.

താരത്തിന്റെ ഒരൊ റ്റ വെഡിങ് ഫോട്ടോ ഷൂട്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു. പല വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നു. പലരീതിയിലുള്ള സദാചാര തെറിവിളികൾ താരം കേൾക്കേണ്ടി വന്നു. ഈ സദാചാര വാദികൾക്കെതിരെ താരം പിന്നീട് ലൈവിൽ വരികയും, സദാചാരവാദികൾ ക്കെതിരെ തന്റെ വ്യക്തമായ വിരോധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മറ്റൊരാളുടെ താൽപര്യത്തിനനുസരിച്ച് ജീവിക്കാൻ എനിക്ക് വയ്യ. എന്റെ ജീവിതം എന്റെ ഇഷ്ടമാണ്. ഞാനെങ്ങനെ ജീവിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഞാനാണ് അല്ലാതെ നിങ്ങൾ അല്ല. എന്റെ മാതാപിതാക്കൾക്ക് ഇല്ലാത്ത വിഷമം നിങ്ങൾക്ക് എന്തിന്. ഞാൻ ഇതുപോലെ മുന്നോട്ടു പോകും. എന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ ചെയ്തിരുന്നത്. പിന്നീട് ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയ ഓണം ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ്. ഇതിനകം ഒരുപാട് ഓണം ഫോട്ടോഷൂട്ടുകൾ വന്നു കഴിഞ്ഞു എന്ന് വേണം പറയാൻ. അർച്ചന അനിലയുടെ പുത്തൻ ഓണം ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിന്ന് വ്യത്യസ്തമായി ശാലീന സുന്ദരിയായി കേരളത്തനിമയോട് കൂടിയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.









