മികച്ച അഭിനയം കൊണ്ട് വെറും രണ്ട് സിനിമകളിലൂടെ മാത്രം നിറഞ്ഞ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ ചലച്ചിത്ര താരമാണ് അഖില ശശിധരൻ. തെക്കേ ഇന്ത്യയിലെ ഒരു ചലച്ചിത്ര അഭിനേത്രി എന്നതിനപ്പുറത്തേക്ക് നർത്തകിയായും ടെലിവിഷൻ അവതാരകയുമായും താരം തിളങ്ങിയിട്ടുണ്ട്. കേരളത്തിലെ കോഴിക്കോട് ജില്ലയിലാണ് താരത്തിന്റെ ജനനം.
ഇതിനെല്ലാം അപ്പുറം ഭരതനാട്യവും കളരിപ്പയറ്റും താരം അഭ്യസിച്ചിട്ടുണ്ട്. 2007-ൽ ഏഷ്യാനെറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി പരിപാടിയിളും താരം പങ്കെടുത്തിട്ടുണ്ട്. കടന്നുചെല്ലുന്ന ഓരോ മേഖലയും വിജയമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് പക്ഷേ സിനിമ മേഖലയിൽ എന്തുകൊണ്ടോ താരം ഒരുപാട് നിലനിന്നില്ല.
തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച 2010-ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന മലയാള ചലച്ചിത്രത്തിൽ ശ്രീബാല എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്. നാടകത്തിന്റെ കരിയറിലെ ആദ്യ കഥാപാത്രമായിരുന്നു അത്. ഏറ്റവും മികച്ച രൂപത്തിൽ താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുകയും ചെയ്തു.
പിന്നീട് താരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയാണ് എന്ന സിനിമയിലൂടെയാണ്. ഈ സിനിമയിൽ വേദിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. രണ്ട് സിനിമകളിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. നിറഞ്ഞ കൈയടിയോടെയാണ് താരത്തിന്റെ രണ്ട് കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചിരുന്നത്.
ഒരുപാട് ഭാവിയുള്ള കഥാപാത്രമാണ് എന്ന് പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായം പറയുകയും ചെയ്ത്തിരുന്നു. ഓരോ കഥാപാത്രത്തെയും അത്രത്തോളം സൂക്ഷ്മമായാണ് താരം അവതരിപ്പിച്ചത് എന്നും കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞ് ആവാഹിച്ച് ചെയ്തിട്ടുണ്ട് എന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടിരുന്നു നിരൂപക പ്രശംസയും ഈ ചിത്രങ്ങളിലൂടെ താരം നേടിയിട്ടുണ്ട്.
താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമാകുന്ന വിധത്തിൽ വിശാലമായ ആരാധക വൃന്ദത്തെ താരം നേടിയെടുത്ത ഈ രണ്ട് റോളുകളിലൂടെ മാത്രമായി നേടിയെടുത്തിരുന്നു അത്രത്തോളം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം വേദിക ശ്രീബാല എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോൾ പ്രേക്ഷകർക്കിടയിൽ പിന്നീട് എന്തുകൊണ്ട് താരത്തിന് അവസരങ്ങൾ ലഭിച്ചില്ല എന്തുകൊണ്ട് സിനിമയിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായി എന്ന് തുടങ്ങുന്ന തരത്തിലുള്ള സംശയങ്ങളാണ് ഉണ്ടാകുന്നത്. സോഷ്യൽ മീഡിയയും ഈ ചോദ്യങ്ങൾക്ക് പിന്നാലെ പോയിരിക്കുകയാണ് ഇപ്പോൾ. കഴിവുണ്ടായിട്ടും എന്തുകൊണ്ട് അപ്രത്യക്ഷമായി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ഉയർത്തുന്ന ചോദ്യം.