
പ്രേക്ഷകർക്ക് പ്രിയങ്കരരായി ചലച്ചിത്ര മേഖലയിൽ ഒരുപാട് കാലമായി നിലനിൽക്കണമെങ്കിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കണമെന്നോ അഭിനയിക്കുന്ന ചിത്രങ്ങളിൽ മുഴുനീള കഥാപാത്രം ലഭിക്കണമെന്നോ ഇല്ല എന്ന് തെളിയിച്ച ഒരുപാട് മലയാളചലച്ചിത്ര നായികാനായകന്മാർ ഉണ്ട് വർത്തമാന കാലഘട്ടത്തിൽ. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയയായ താരമാണ് അമേയ മാത്യു.

ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ചു ഒരുപാട് ആരാധകരെ നേടിയ യുവ അഭിനേത്രിയാണ് അമേയ മാത്യു. അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പ്രേക്ഷക മനസ്സിൽ കുടിയേറി. ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരെ നേടാൻ ആയി.

വേഷം ഒരു ഫുൾ റോൾ അല്ലെങ്കിലും സ്ക്രീൻ ടൈം വളരെ ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മികച്ച അഭിനയത്തിലൂടെ ആണ് എന്നും താരത്തിന് തെളിയിക്കാൻ സാധിച്ചു. ഓരോ സിനിമകളിലും കഥാപാത്രത്തിന്റെ പേരും പറഞ്ഞ് ഡയലോഗുകൾ പോലും പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ കഴിയണമെങ്കിൽ താരം അത് എത്രത്തോളം ആഴത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് അടിവരയിട്ട് പറയാൻ സാധിക്കും.

മോഡലിംഗ് രംഗത്ത് ആണ് താരം സജീവമായിരുന്നത്. കടന്നു പോകുന്ന ഓരോ മേഖലയിലും തന്റെ തായ് ഇടം അടയാളപ്പെടുത്താൻ മാത്രം പ്രകടനം മെച്ചപ്പെടുത്താൻ താരം പരമാവധി ശ്രമിക്കാറുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ പലതും വളരെയധികം തരംഗമാകുന്നതും അതുകൊണ്ട് തന്നെയാണ്.

ആട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിനിമയിലെ ചെറിയ കഥാപാത്രം താരത്തിന് ഒരുപാട് അവസരങ്ങളിലേക്കുള്ള വഴി തുറന്നു കിട്ടി എന്ന് നിസ്സംശയം പറയാം. സിനിമയിലെ ചെറിയതാണെങ്കിലും ഉള്ള വേഷം മികച്ച രീതിയിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിച്ചത്.

എന്നാലും സിനിമകളിലൂടെ അല്ല താരം ജനപ്രിയ ആയത് എന്ന് പറയാതിരിക്കാൻ കഴിയില്ല. കരിക്ക് എന്ന വെബ്ബ് സീരീസിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത്. വലിയ പ്രേക്ഷക പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട്. കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആവുകയായിരുന്നു.

താരം പങ്കുവെക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആവാറുണ്ട്. താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. ഇപ്പോൾ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്.

ക്യാപ്ഷനുകളിലൂടെയും താരം തിളങ്ങി നിൽക്കാറുണ്ട്. ഇപ്രാവശ്യം താരം ചിത്രത്തിന് നൽകിയ ക്യാപ്ഷൻ ഒരു സംഭാഷണശകലം ആണ്.
Me : കിടിലൻ പിക് വേണം. മംഗലശ്ശേരി നീലകണ്ഠൻ ചാരുകസേരയിൽ ഇരിക്കുന്ന ലുക്കും പ്രൗഢിയും കിട്ടണം !
ക്യാമറാമാൻ : ഓക്കെ സെറ്റ്.
Me : ആ ബെസ്റ്റ്… ചോദിച്ചു പോയവൻ…! എന്നാണ് താരം ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. എന്തായാലും ചിത്രങ്ങൾ തരംഗമായി കഴിഞ്ഞു.









