ഈ ഫോട്ടോകൾ ഹോട്ട് ആണോ ക്യൂട്ട് ആണോ? ആരാധകരോട് അഭിപ്രായം ചോദിച്ചു സീരിയൽ താരം…

in Entertainments

കിടിലൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാർക്ക് ലഭിക്കുന്ന സ്വീകാര്യത പോലെ തന്നെ സീരിയൽ മേഖലയിലും തിളങ്ങി നിൽക്കുന്ന പല നടിമാർക്കും പ്രേക്ഷകർക്കിടയിൽ സ്വീകാര്യത ലഭിക്കാറുണ്ട്. ഒരുപക്ഷേ അവരെക്കാൾ കൂടുതൽ എന്ന് വേണം പറയാൻ. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് സീരിയലിൽ പ്രത്യക്ഷപ്പെടുന്ന കലാകാരന്മാരെ പലരും കാണാറുള്ളത്.

നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് നടിമാരും ഉണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും സീരിയൽ രംഗത്ത് ഇവർ സജീവമാണ്. മലയാളത്തിലെ ഒരുപാട് ചാനലുകളിൽ നിത്യം സംപ്രേക്ഷണം ചെയ്യുന്ന പല സീരിയലുകളിലെ കലാകാരന്മാരെ മലയാളി വീട്ടമ്മമാർ നെഞ്ചോട് ചേർത്ത് വെച്ചിട്ടുണ്ട്. ഇതുപോലെ തന്നെയാണ് മറ്റ് ഭാഷകളിലും.

ഇത്തരത്തിൽ സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് കണിക മന്ന്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പല ടിവി സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേകം സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചു.

താരം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ വിഷയമായി മാറുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പുത്തൻ ഫോട്ടോകൾ വൈറലായിരിക്കുകയാണ്. അതിസുന്ദരിയായി ഫോട്ടോകളിൾ പ്രത്യക്ഷപ്പെട്ട താരം, പങ്കുവെച്ച ഫോട്ടോകളെ കുറിച്ച് ആരാധകരോട് അഭിപ്രായം ചോദിച്ചിരിക്കുകയാണ്.
Cute or hot?
ഈ ഫോട്ടോകൾ ക്യൂട്ട് ആണോ ഹോട്ട് ആണോ എന്നാണ് താരം ആരാധകരോട് ചോദിച്ചത്.
പലരും താരത്തിന്റെ ഫോട്ടോകൾ രണ്ടുമാണ് എന്ന കമന്റ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏതായാലും ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് കണിക. സീ ടീവി സംപ്രേഷണം ചെയ്തിരുന്ന ‘ഗുഡൻ തുമ്സെ നാ ഹോ പയേഗാ’ എന്ന സീരിയലിലെ ഗുഡ്ഡൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. പഞ്ചാബി ക്കാരിയായ താരത്തിന്റെ കയ്യിൽ എൽഎൽബി ബിരുദവും, മാസ്റ്റർ ഓഫ് ലോ ബിരുദവും ഉണ്ട്‌. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

Kanika
Kanika
Kanika
Kanika
Kanika
Kanika
Kanika
Kanika
Kanika

Leave a Reply

Your email address will not be published.

*