
മലയാള സിനിമയിൽ അഭിനയ മികവ് കൊണ്ട് മാത്രം ശ്രദ്ധേയമായ ഒരുപാട് താരങ്ങളുണ്ട് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മുഴുനീള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല എങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വളരെ മികച്ച ആരാധകരെ സജീവമായി നിലനിർത്തുന്ന ഒരുപാട് നടീനടന്മാർ മലയാള സിനിമയിലുണ്ട്. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച എന്നാൽ ഒരുപാട് ആരാധകരുള്ള താരമാണ് മിത്രാകുര്യൻ.

തമിഴ് ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ലോകത്തിലേക്ക് എത്തിയത്. ഗുലുമാൽ , ബോഡി ഗാർഡ് തുടങ്ങിയ ചിത്രങ്ങളിൽ കൂടി ആണ് മലയാള സിനിമയിൽ താരം ആരാധകരെ നേടുന്നത്. ചുരുക്കം സിനിമകളെ അഭിനയിച്ചിട്ടുള്ളൂഎങ്കിലും താരത്തിനെ അറിയാത്ത മലയാളി പ്രേക്ഷകർ കുറവാണ്. അത്രത്തോളം മികച്ച രീതിയിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.

തനി നാടൻ ലുക്കിലുള്ള നായിക ആയിരുന്നു താരം. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ മനസ്സിൽ കയറി പറ്റാൻ താരത്തിന് വലിയ സമയം വേണ്ടി വന്നില്ല. സഹതാരമായി ഒതുങ്ങിപ്പോയി എങ്കിലും അസൂയാവഹമായ ആരാധക പിന്തുണ താരത്തിനുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ഒരുപാട് സജീവ പ്രേക്ഷകർ ഇന്നും മലയാള സിനിമയിലുണ്ട്.

മലയാളത്തിൽ കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കും ഒപ്പം ആണ് മിത്ര എത്തിയത്. സിദ്ധിഖ് ചിത്രം ബോഡി ഗാർഡിൽ രണ്ടാം നായിക ആയി മലയാളത്തിലും തമിഴിലും താരമെത്തി. 2015 ൽ ആണ് താരം വിവാഹം കഴിക്കുന്നത്. മോഹൻലാലിനൊപ്പം ലേഡീസ് ആൻഡ് ജന്റിൽമെൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത് താരം ആണ്. വിവാഹ ശേഷം താരം അഭിനയ ലോകത്തിൽ നിന്നും മാറി നിൽക്കുകയാണ്.

രാമരാവണൻ, നോട്ട് ഔട്ട്, ഉലകം ചുറ്റും വാലിബൻ തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങളിൽ എത്തിയെങ്കിലും പിന്തുണ നേടാൻ കഴിഞ്ഞില്ല. സഹനടി റോളുകളിൽ താരം മലയാളത്തിലും തമിഴിലുമായി ഏകദേശം ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. സഹനടി എന്ന പരിവേഷം കാരണം താരത്തിന് സിനിമയിൽ സജീവമാക്കാനും കഴിഞ്ഞില്ല എന്നു വേണമെങ്കിൽ പറയാം.

2015 ൽ വില്ല്യം ഫ്രാൻസിസിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്നും പൂർണമായും താരം മാറി നിൽക്കുകയായിരുന്നു. ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയുടെ ബന്ധുവാണെന്ന് താരം എന്നിരിക്കെ കൂടി താരത്തിന് ചലച്ചിത്ര മേഖലയിൽ സജീവമാക്കാൻ കഴിയില്ല. സിനിമാ ലോകത്ത് സജീവമാകണം എങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകണം എനിക്ക് അത്തരം വിട്ടുവീഴ്ചയോട് താൽപര്യമില്ലായിരുന്നു എന്നാണ് താരം ഇപ്പോൾ പറയുന്നത്.









