ഹോട്ട് & സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ദുൽഖർ നായിക നേഹ ശർമ.🔥 ഫോട്ടോകൾ കാണാം.

ചുവപ്പ് വസ്ത്രത്തിൽ സുന്ദരിയായി പ്രിയതാരം.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നേഹ ശർമ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ന്യൂ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ ൽ നിന്ന് ബിരുദം നേടിയ താരം പിന്നീട് ഫാഷൻ മോഡൽ ഡിസൈനിങ് ൽ സജീവമായി.

2007 മുതൽ അഭിനയലോകത്ത് താരം സജീവമാണ്. പ്രശസ്ത രാഷ്ട്രീയക്കാരനായ അജിത്ത് ശർമയാണ് താരത്തിന്റെ പിതാവ്. അച്ഛൻ ബീഹാറിലെ രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനാണ്. താരത്തിന്റെ സഹോദരി ആയിഷ ശർമയും മോഡൽ രംഗത്തും അഭിനയ രംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്നു.

സിനിമയിലും മോഡൽ രംഗത്തും ഉള്ളതുപോലെ തന്നെ താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ഫോട്ടോഷൂട്ടുകളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചുവപ്പ് ഡ്രസ്സ് ൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

2007 ൽ പൂരി ജഗന്നാഥ് സംവിധാനം ചെയ്ത് രാംചരൺ, പ്രകാശ്‌രാജ്, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിറുതാ എന്ന തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് നേഹ ശർമ. ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂഖ് എന്ന സിനിമയിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

അഭിനയത്തോടൊപ്പം ഡാൻസിലും താരം തിളങ്ങി നിൽക്കുന്നുണ്ട്. ക്ലാസിക് ഡാൻസ് ആയ കഥക് ൽ താരത്തിന്റെ കഴിവ് അപാരമാണ്. താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടാൻ കാരണം 2017 ൽ പുറത്തിറങ്ങിയ ദുൽഖർ സിനിമയായ സോളോ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ടത് കൊണ്ടാണ്. ഹിന്ദി തെലുങ്ക് മലയാളം കൂടാതെ പഞ്ചാബി ഭാഷയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Neha
Neha
Neha
Neha
Neha
Neha
Neha