
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് വർത്തമാന കാലഘട്ടത്തിലെ ചലച്ചിത്ര മേഖലയിൽ സജീവമായ താരങ്ങളെല്ലാം. ആദ്യമൊന്നും ചലച്ചിത്ര താരങ്ങൾ ഇത്രത്തോളം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി സംവദിച്ചിരുന്നില്ല പക്ഷേ ഇന്നത്തെ കാലത്ത് ജനങ്ങളോട് സംവദിക്കുന്ന താരനിര തന്നെയുണ്ട്.

ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള നടി ആണ് സാധിക വേണുഗോപാൽ. താരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം ഇടപെടാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്ത താരം കൂടിയാണ് സാധിക വേണുഗോപാൽ.

ഏത് വേഷത്തിൽ വന്നാലും അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. താരം ഫോട്ടോകളിൽ സാരിയുടുത്ത് ശാലീന സുന്ദരിയായും, ഗ്ലാമർ വേഷത്തിൽ ഹോട്ട് ലുക്കിലും പ്രത്യക്ഷപ്പെടാറുണ്ട്. ഏതുതരം വേഷവും ഇണങ്ങുമെന്ന് നിഷ്പ്രയാസം താരത്തിന് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. നാല് ലക്ഷത്തിൽ കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

പാരമ്പര്യമായി തന്നെ കലയോട് ബന്ധമുള്ള കുടുംബത്തിലാണ് സാധികയുടെ ജനനം. നടിയായ മോഡലായും അവതാരകയായും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന പട്ടുസാരി എന്ന സീരിയലിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത്. അവിടം മുതൽ തന്നെ പ്രേക്ഷകരുടെ വലിയ കൂട്ടം തന്നെ താരത്തിനൊപ്പം ഉണ്ട്.

കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി അഭിനയിച്ച ബിഗ് സ്ക്രീനിൽ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും വളരെ മികവോടെയും സൂക്ഷ്മമായും കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.








