ഉണ്ണിമുകുന്ദൻ ന്റെ ഫോട്ടോക്ക് ഹോട്ട് എന്ന് കമന്റ് രേഖപ്പെടുത്തി ശ്വേതാ മേനോൻ.
മലയാള സിനിമയിലെ മുന്നിര നടന്മാരിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. ആക്ഷൻ സിനിമകളിലൂടെയാണ് താരം കൂടുതലും അറിയപ്പെടുന്നത്. സൗത്ത് ഇന്ത്യയിലെ യങ് സെൻസഷണൽ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഒരുപാട് മികച്ച സിനിമകളിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.
മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളം സൂപ്പർ ഹിറ്റ് സിനിമ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീഡൻ എന്ന സിനിമയിൽ മനോ രാമലിങ്കൻ എന്ന കഥാപാത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. അതേ വർഷം തന്നെ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന സിനിമയിലൂടെ താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.
ഇപ്പോഴും താരം സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. സമൂഹമാധ്യമങ്ങളിലും താരത്തിന് ആരാധകർ ഏറെയാണ്. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ബോഡി ഫിറ്റ്നസ് നോട് അതീവ താത്പര്യം പ്രകടിപ്പിക്കുന്ന താരം തന്റെ ഫിറ്റ്നസ് ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
സെൻസേഷനൽ കിടിലൻ ലുക്കിൽ താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തിലെ യുവതാരമായ ഉണ്ണി മുകുന്ദൻ ഏവരുടെയും പ്രിയങ്കരനാണ്. ഉണ്ണിമുകുന്ദൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
കിടിലൻ സ്റ്റൈലിഷ് വേഷത്തിലുള്ള ഉണ്ണിമുകുന്ദന്റെ ഫോട്ടോക്ക് താഴെ മലയാളത്തിലെ പ്രശസ്ത സിനിമ താരം ശ്വേതാമേനോൻ രേഖപ്പെടുത്തിയ കമന്റും അതിന് ഉണ്ണിമുകുന്ദൻ നൽകിയ മറുപടിയും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
Uff garmi എന്നാണ് ശ്വേതാ മേനോൻ കമന്റ് രേഖപ്പെടുത്തിയത്. ഉഫ് ഹോട്ട് എന്നാണ് കമന്റ്. അതിന് ഉണ്ണിമുകുന്ദൻ നൽകിയ മറുപടിയാണ് കൂടുതൽ രസകരമായത്. ” അതുകൊണ്ടാണ് ഷിർട്ടിന്റെ ബട്ടൺ അയച്ചിരിക്കുന്നത്” എന്നാണ് ഉണ്ണി മുകുന്ദൻ തിരിച്ച് മറുപടി നൽകിയത്. രണ്ടും വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.