മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മലയാള സിനിമാ മേഖലയിൽ ഒരുപാട് മികച്ച വേഷങ്ങളിലൂടെ ഉയർന്ന നിലവാരത്തിൽ എത്താൻ സാധിച്ചത് താരമാണ് ജയസൂര്യ. ഓരോ വേഷവും അനായാസം താരം കൈകാര്യം ചെയ്യുമെന്നതിനോടൊപ്പം തന്നെ ഏത് വേഷത്തിനോടും താരത്തിന് പെട്ടെന്ന് ഇണങ്ങാൻ കഴിയുമെന്നും സിനിമാ മേഖലയിൽ പറയപ്പെടാറുണ്ട്.
താരം ചൂസ് ചെയ്യുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്തത തന്നെയാണ് താരത്തെ എപ്പോഴും മലയാള ചലച്ചിത്ര മേഖലയിലെ മുൻനിര താരങ്ങളുടെ ലിസ്റ്റിൽ നിലയുറപ്പിക്കുന്നത്. ഓരോ വേഷവും മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാക്കാനും വ്യത്യസ്തമായ രൂപത്തിൽ അവതരിപ്പിക്കുവാനും താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് താരത്തെ കുറിച്ച് ചലച്ചിത്ര മേഖലയിൽ പറയപ്പെടാറുള്ളത്.
വൈവിധ്യമുള്ള കഥാപാത്രങ്ങളായി എത്തി വിസ്‍മയിപ്പിക്കുന്ന ജയസൂര്യക്ക് വസ്‍ത്രങ്ങളില്‍ മികവ് കാട്ടാൻ ഒപ്പം ഭാര്യ സരിതയുമുണ്ട് എന്നത് ശ്രദ്ധേയമാണ്. ജയസൂര്യയുടെ ചില സിനിമകളുടെ കോസ്റ്റ്യൂം ഡിസൈൻ സരിതയായിരുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. ഇപോഴിതാ ജയസൂര്യക്ക് ഒപ്പമുള്ള സരിതയുടെ ഫോട്ടോകളാണ് വൈറലാകുന്നത്.
ഇരുവരും 2004 ജനുവരി 25ന് ആണ് വിവാഹിതരാകുന്നത്. ജയസൂര്യയും സരിതയും ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് വിവാഹിതരായത്. ഭർത്താവിന്റെ ഉയർച്ചക്കൊപ്പം തന്റെതായ കഴിവുകൊണ്ട് കരുത്തു പകരുന്ന പ്രിയതമ എന്നാണ് സരിതയെ സമൂഹ മാധ്യമങ്ങൾ വിശേഷിപ്പിക്കാറുള്ളത്.
രണ്ട് മക്കളാണ് ജയസൂര്യക്കും സരിതയ്‍ക്കുമുള്ളത്. രണ്ട് മക്കൾക്കൊപ്പം ഇവർ രണ്ടുപേരും പരമ സന്തോഷത്തിലാണ് അതുകൊണ്ട് തന്നെ വളരെ ഉയർച്ചയിലേക്ക് ജയസൂര്യയും ഭാര്യ സരിതയും എത്താൻ സാധിക്കുന്നുണ്ട്. അതുതന്നെയാണ് പ്രേക്ഷകരുടേയും അഭിപ്രായം. ഇപോഴിതാ സരിതയും ജയസൂര്യയും ഒന്നിച്ചുള്ള ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.
ജയസൂര്യയും സരിതയും തന്നെയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവച്ചിരിക്കുന്നത് രണ്ടുപേരും സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോകൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട് ആരാധകർ വളരെ പെട്ടെന്ന് ഫോട്ടോകൾ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. സേവ് ദ ഡേറ്റ് പോലെയുണ്ടെന്നാണ് ചില കമന്റുകള്‍ വരുന്നത്.
കടലിനടിയിൽ നിന്ന് തിരമാലകൾ കൊപ്പം ഉള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്. ഭാര്യയും തിരകളും എന്നാണ് ജയസൂര്യ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. സ്നേഹത്തിന്റെ കടൽ എന്നാണ് സരിത ഫോട്ടോകൾക്ക് ക്യാപ്ഷൻ കൊടുത്തത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ജയസൂര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മികച്ച പിന്തുണയാണ് ഇപ്പോൾ ഇരുവരുടെയും ഫോട്ടോകൾക്ക് പ്രേക്ഷകർ നൽകുന്നത്.