
ജീവിതാനുഭവം തുറന്നുപറഞ്ഞ് അഞ്ജലി അമീർ.

സമൂഹത്തിൽ സ്ത്രീക്കും പുരുഷനും ജീവിക്കാനുള്ള അവകാശം ഉള്ളതുപോലെ എൽ ജി ബി ടി കാറ്റഗറിയിൽ ഉള്ളവർക്കും സമാന അവകാശമുണ്ട്. പക്ഷേ ഈ വസ്തുത പലരും മറക്കുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ആൾക്കാരെ കാണുമ്പോൾ പുച്ഛ മനോഭാവത്തോടു കൂടി സമീപിക്കുന്ന പലരും ഇന്നത്തെ സമൂഹത്തിൽ ഉണ്ട് എന്നുള്ളത് ഖേദകരമായ സംഭവമാണ്.

എൽജിബിടി കാറ്റഗറിയിൽ പെട്ട ആൾക്കാരെ കാണുമ്പോൾ പരിഹസിക്കുന്നവർ ധാരാളമാണ്. അവർക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ല എന്നു വരെ കരുതുന്ന ആൾക്കാരും ഉണ്ട്. സോഷ്യൽ മീഡിയയിൽ ഈ വിഭാഗത്തിൽപ്പെട്ട ആൾക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചെറുതല്ല. വളരെ മോശമായ രീതിയിലാണ് പലരും ഇവർക്കെതിരെ പ്രതികരിക്കുന്നത്. ഇവർക്കെതിരെ ഉണ്ടാകുന്ന സദാചാര കമന്റുകൾ ധാരാളമാണ്.

പക്ഷേ ഇന്ന് കാലം മാറിയിരിക്കുന്നു. സമൂഹത്തിന്റെ ചിന്താഗതി മാറിയിരിക്കുന്നു. സമൂഹത്തിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ജീവിക്കാൻ ഉള്ള എല്ലാ അവകാശങ്ങളും ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നുണ്ട്. സമൂഹത്തിലെ പല ഉന്നത പദവികളിലും ഇവരെ ഇന്ന് കാണാൻ സാധിക്കും. സിനിമയിൽ വരെ പ്രധാനവേഷത്തിലെത്തിയ ഒരുപാട് പേര് ഈ വിഭാഗത്തിലുണ്ട്.

ഇത്തരത്തിൽ മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ തിളങ്ങിനിൽക്കുന്ന ട്രാൻസ് ജെൻഡർ ആണ് അഞ്ജലി അമീർ. പൂർണ്ണമായും ഒരു സ്ത്രീ എന്ന നിലയിലാണ് അഞ്ജലി അമീർ ഇന്ന് സമൂഹത്തിൽ ജീവിക്കുന്നത്. താരമിപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമാണ്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ട്രാൻസ്പേഴ്സൺ എന്ന നിലയിൽ പ്രധാനവേഷം കൈകാര്യം ചെയ്ത സ്ത്രീ എന്ന പേരിൽ അഞ്ജലി അമീർ അറിയപ്പെടുന്നു.

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ പേരമ്പ് ലൂടെയാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ഇപ്പോൾ മോഡൽ ഫോട്ടോഷൂട്ട് രംഗത്തും താരം സജീവമാണ്. ഈയടുത്ത് തന്റെ ജീവിതത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

തന്റെ സർജറിക്ക് ഏകദേശം ആരെഴു ലക്ഷം ചെലവായി എന്ന് താരം പറയുന്നുണ്ട്. ഈ പണം എവിടുന്നു കണ്ടെത്തി എന്ന അവതാരകന്റെ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചത്. പിച്ച എടുത്ത് ആണ് തന്റെ സർജറി നടത്തിയത് എന്ന് താരം പറയുന്നുണ്ട്. അതായത് ആശിർവാദം എന്ന നിലയിൽ ആൾക്കാരെ സമീപിക്കുമ്പോൾ അവർ ബഹുമാനത്തോടു കൂടി തനിക്ക് നൽകിയ പണം കൊണ്ടാണ് സർജറി നടത്തിയതെന്നും, മറ്റൊരാളുടെയും സഹായം തേടിയിട്ടില്ല എന്നും താരം പറയുന്നുണ്ട്. കൂടാതെ തന്റെ ജീവിതത്തിൽ നേരിട്ട ഒരുപാട് ദുഷ്കരമായ കഥകളും താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞു.


