
കിടിലൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് കാജൽ അഗർവാൾ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മില്യൺ കണക്കിൽ ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഒരുപാട് ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

സൗത്ത് ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. 2004 മുതൽ അഭിനയലോകത്ത് സജീവമായ താരം മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബയ്യ ബയ്യ, കസിൻസ് എന്നീ മലയാള സിനിമകളിൽ അഭിനയിച്ച നിഷ അഗർവാൾ താരത്തിന്റെ സഹോദരിയാണ്.

സിനിമയിൽ എന്നതുപോലെ സമൂഹമാധ്യമങ്ങളിലൂടെ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റു വിശേഷങ്ങളും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ മില്യൻ കണക്കിൽ ആരാധകരാണ് താരത്തെ പിന്തുടരുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 20 മില്യന് അടുത്ത് ഫോളോവേഴ്സ് താരത്തിനുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. സിമ്മിങ് പൂളിൽ അടിച്ചുപൊളിച്ചു കളിക്കുന്ന കാജൽ അഗർവാളിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ തരംഗം ആയിരിക്കുന്നു. സ്വിമ്മിങ് പൂളിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2004 ൽ പുറത്തിറങ്ങിയ ക്യൂൻ ഹോഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2007 ൽ പുറത്തിറങ്ങിയ ലക്ഷ്മി കല്യാണം എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ പുറത്തിറങ്ങിയ ചന്ദാമാമ എന്ന സിനിമയിലൂടെ താരം സൗത്ത് ഇന്ത്യയിൽ അറിയപ്പെട്ട നടിയായി മാറുകയായിരുന്നു.

താരത്തിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായത് റാംചരൺ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ബ്ലോക്ക്ബസ്റ്റർ സിനിമ മഗധീര ആയിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ഫിലിംഫെയർ ഉൾപ്പെടെയുള്ള മറ്റു പല അവാർഡുകൾക്കും താരത്തെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.









