
കേരളീയർ ഓണാഘോഷത്തിന്റെ തിരക്കിലാണ്. പത്ത് ദിവസവും പൂക്കളമിട്ടും സദ്യയൊരുക്കിയും ഒക്കെയാണ് ചിങ്ങപ്പുലരിയെ വരവേൽക്കുന്നത്. പക്ഷെ ഇപ്പോൾ കൊറോണയും ലോക്ക് ഡൗണും എല്ലാം കാരണം കുടുംബ വീട്ടുകളിലേക്കുള്ള സന്ദർശന യാത്രകളൊക്കെ ഇല്ലാതായി.

സെറ്റു മുണ്ടുമുടുത്ത് കുട്ടികൾക്കൊപ്പം രാവിലെ പൂക്കളമിട്ടും സദ്യയൊരുക്കിയും ആഘോഷിച്ചിരുന്നവ എല്ലാം ഇപ്പോൾ സ്ക്രീനിലായി. ഓർമകളിലെ ഓണവും മഴ മാറി ചിങ്ങം പുലരുന്നതോടെ നാട്ടിപുറത്തും പറമ്പിലും മേട്ടിലും കയറിയിറങ്ങി നടന്ന് തുമ്പപ്പൂവും മുക്കുറ്റിയും കൃഷ്ണ കിരീടവും പറിച്ച് പൂക്കൂട നിറച്ച ഒരു കാലമുണ്ടായിരുന്നു ഓണത്തിന്.

ഓണക്കോടി ഉടുത്തും ഓണ സദ്യ ഒരുക്കിയും വളരെ ആഹ്ലാദത്തോടെയും ആരവത്തോടെയും ആഘോഷിച്ചിരുന്ന കേരളീയ മഹോത്സവം ആയ ഓണം മുഴുവനായും കോവിഡ് വർഷങ്ങളിൽ സ്ക്രീനിലേക്ക് മാറുകയാണ് ഉണ്ടായത്. വിദ്യാഭ്യാസ സമ്പ്രദായങ്ങൾ വരെ ഓൺലൈനിലേക്ക് ചുരുക്കപ്പെട്ടുതോടെ ഓൺലൈനിന്റെ വ്യതിരിക്തമായ ആശയങ്ങളും അംഗീകരിക്കപ്പെടുകയാണ്.

ഇപ്പോൾ മോഡൽ ഫോട്ടോ ഷൂട്ടുകളാണ് കയ്യടി നേടുന്നത്. ലോക്ക് ഡൗണിൽ പ്രചാരത്തിൽ വന്ന ഒരു കലാരൂപം പോലെയാണ് മോഡലിംഗ് ഫോട്ടോ ഷൂട്ട്. നിലവിളക്കു കൊളുത്തുന്ന സുന്ദരിയായും കണ്ടാൽ കൊതിക്കുന്ന തനി നാട്ടിൻ പുറത്തുകാരിയായും വ്യത്യസ്തമായ ഫോട്ടോകളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലെ കാഴ്ചക്കാരെ ക്ഷണിക്കുന്നത്.

ആശയങ്ങളിലും വസ്ത്ര ധാരണങ്ങളിലും വ്യത്യസ്തത പുലർത്തി മികവുറ്റ ഒരുപാട് ഫോട്ടോഷൂട്ടുകൾ ഈ ദിവസങ്ങളിൽ കാണാൻ സാധിച്ചു. കയ്യടി നേടാൻ തരത്തിൽ നന്മയുള്ള ആശയങ്ങൾ കൊണ്ടും വിമർശിക്കാനും ആക്ഷേപിക്കാനും വഴിതുറക്കുന്ന തരത്തിലും ഒരുപാട് ഫോട്ടോഷൂട്ടുകൾ കഴിഞ്ഞ് ഓരോ ആഘോഷ ദിനങ്ങളിലും സോഷ്യൽ മീഡിയ കണ്ടിരുന്നു.

ഇപ്പോൾ പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ചുള്ള ഒരു സുന്ദരിയുടെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ഹോട്ട് ലുക്കിലാണ് ഫോട്ടോകൾക്ക് മോഡൽ പോസ് ചെയ്തിരിക്കുന്നത് എന്നുള്ളതു കൊണ്ടും ഫോട്ടോഷൂട്ട് വളരെ പെട്ടെന്ന് വൈറലായിരിക്കുകയാണ്. സെറ്റ് മുണ്ടിൽ ആണ് താരം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.








