സ്റ്റാർ മാജിക് താരങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.
സിനിമയേയും സീരിയലിനെയും നെഞ്ചിലേറ്റുന്നത് പോലെ പല റിയാലിറ്റി ഷോകളെയും മലയാളികൾ നെഞ്ചിലേറ്റിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് റിയാലിറ്റിഷോകൾ മലയാളം ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. പലതും ചാനലിന്റെ ടി ആർ പി റേറ്റിംഗ് കുത്തനെ ഉയരാനും സഹായിക്കുന്നുണ്ട് എന്ന് വേണം പറയാൻ.
ബിഗ് ബോസ്, കോമഡി സ്റ്റാർസ്, കോമഡി കൊണ്ടാട്ടം, നിങ്ങൾക്കുമാകാം കോടീശ്വരൻ, ആനീസ് കിച്ചൻ, മൈ ജി ഫ്ളവർസ് ഒരുകോടി തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ട റിയാലിറ്റിഷോകൾ ആണ്. ഇത്തരത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ മറ്റൊരു റിയാലിറ്റി ഷോ ആണ് സ്റ്റാർ മാജിക്. കേരളത്തിൽ ഒരുപാട് ആരാധകർ ഈ റിയാലിറ്റി ഷോ കാണുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്.
ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന പല പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്റ്റാർ മാജിക്. കലാരംഗത്ത് തിളങ്ങി നിൽക്കുന്ന ഒരുപാട് പേര് ഇതിൽ മത്സരാർത്ഥിയായി എത്താറുണ്ട്. ഒരുപക്ഷേ ഫ്ലവർസ് ടിവിയിൽ ജനങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന റിയാലിറ്റിഷോ സ്റ്റാർ മാജിക് എന്ന് പറഞ്ഞാൽ തെറ്റില്ല.
2019 മുതൽ ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ഗെയിം ഷോ ആണ് സ്റ്റാർ മാജിക്. റേഡിയോ ജോക്കി എന്ന നിലയിലും മികച്ച അവതാരക എന്ന നിലയിലും മലയാളികൾക്കിടയിൽ അറിയപ്പെടുന്ന ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർ മാജിക് ഹോസ്റ്റ് ചെയ്യുന്നത്. മലയാളത്തിലെ ഒരുപാട് കലാകാരന്മാർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ഒരുപാട് പേര് അതിഥി വേഷത്തിലും എത്താറുണ്ട്.
ഇപ്പോൾ സ്റ്റാർ മാജിക് ലെ രണ്ട് താരങ്ങളുടെ ഫോട്ടോകൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്. കിടിലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ട രണ്ടുപേരുടെയും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സ്റ്റാർ മാജിക് ഫെയിമിൽ തന്നെ അറിയപ്പെടുന്ന ഡയാന ഹമീദ് & ഐശ്വര്യ രാജീവ് എന്നിവരാണ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ട സ്റ്റാർ മാജിക്കിലെ താര സുന്ദരികൾ.
രണ്ടുപേരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഡയാന ഹമീദ് തന്റെ ഇൻസ്റ്റാഗ്രാമിൽ ആണ് ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്.
Aishupponnu…such a sweet and cool lady she is…. I love you..
വളരെ ശാന്ത സ്വഭാവമുള്ള എന്റെ സ്വന്തം ഐഷു പൊന്നൂ.. ഐ ലവ് യു..
എന്ന് ക്യാപ്ഷൻ നൽകിയാണ് ഡയാന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.