
ഇൻസ്റ്റാഗ്രാമിൽ സോഷ്യൽ മീഡിയ താരങ്ങളുടെ റീൽസ് വീഡിയോ വൈറലാകുന്നു.

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ കാലമാണിത്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കാതെ തന്നെ അവരെക്കാൾ കൂടുതൽ ആരാധകരുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ നമ്മുടെ കേരളക്കരയിൽ തന്നെ ധാരാളം ഉണ്ട്. കൊറോണക്കാലത്ത് ആണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ കൂടുതലും ഉണ്ടായത് എന്ന് പറഞ്ഞാൽ തെറ്റാകില്ല.

സോഷ്യൽ മീഡിയ ഇന്ന് പലർക്കും അവരുടെ കഴിവുകൾ പുറത്തു കൊണ്ടുവരാനുള്ള ഏറ്റവും വലിയ പ്ലാറ്റ്ഫോം ആയി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും ടിക്ക് ടോക്ക് എന്ന ആപ്ലിക്കേഷൻ ഇത്തരത്തിലുള്ള കലാകാരന്മാർക്ക് നൽകിയ അവസരം മഹത്തരമായതാണ്. ചില സെക്യൂരിറ്റി പ്രശ്നം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതുകൊണ്ട് പലരും ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് വീഡിയോ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്ക് ചേക്കേറുകയുണ്ടായി.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് മലയാളികൾ ദാസേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഷൺമുഖദാസ്. പല പരിഹാസങ്ങളും ആദ്യ സമയത്ത് നേരിടേണ്ടിവന്ന ഷണ്മുഖദാസ് ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഡാൻസ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് കൊണ്ടാണ് ദാസേട്ടൻ ഇന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയിക്കുന്നത്.

ടിക് ടോക് വീഡിയോയിലൂടെയാണ് ദാസേട്ടൻ അറിയപ്പെട്ടത്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ 4 ലക്ഷത്തിന് മുകളിൽ ആരാധകർ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. നാല്പതിനായിരം സബ്സ്ക്രൈബർ ആണ് യൂട്യൂബിൽ ഉള്ളത്. പല വീഡിയോകൾക്കും മില്യൺ കണക്കിൽ വ്യൂസും ലഭിക്കുന്നുണ്ട്.

ഇപ്പോൾ ദാസേട്ടന്റെ പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഓണം സ്പെഷ്യൽ എന്ന രീതിയിലാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. നടി, ഗായിക, റേഡിയോ ജോക്കി, മ്യൂസിഷ്യൻ, മോഡൽ, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച അഭിരാമി സുരേഷിന്റെ കൂടെയുള്ള ദാസേട്ടൻ ന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത്.

ഇവരുടെ കിടിലൻ ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. രണ്ടു പേരും അവരുടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് അഭിരാമി ” ഓണം സർപ്രൈസ് വരുന്നുണ്ട്.. കാത്തിരിക്കുക” എന്ന് എഴുതി കൊണ്ട് ദാസേട്ടൻ റെ കൂടെയുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. ഇത് ഈ ഡാൻസ് വീഡിയോ ആയിരുന്നു എന്ന് ഇപ്പോൾ ആരാധകർ തിരിച്ചറിഞ്ഞിരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ മത്സരാർത്ഥി ആയും അഭിരാമി തിളങ്ങിയിട്ടുണ്ട്.


