
വീണ്ടും സുന്ദര ഫോട്ടോകളുമായി അനിഖ സുരേന്ദ്രൻ. ഫോട്ടോകൾ കാണാം.

കേരളീയർ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി പൂക്കളം ഒരുക്കുന്നതിനും സദ്യവട്ടതിനുമുള്ള തിരക്കുകളിൽ നിന്നെല്ലാം മാറി നിന്ന് വ്യത്യസ്ത തരം ഫോട്ടോഷൂട്ട്കളുടെ സാധ്യത തേടി ഇറങ്ങിയിരിക്കുകയാണ് ഇന്നത്തെ മലയാളികൾ.

അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓണം ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഒരുപാട് താരങ്ങളാണ് ഓണാഘോഷങ്ങളും സന്തോഷങ്ങളും പങ്കു വെച്ചതും ഫോട്ടോഷൂട്ടുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്നതും. ഒട്ടേറെപ്പേർ ഓണാശംസകൾ പറയുന്നതിന്റെ കൂടെ പരമ്പരാഗത രീതി മുതൽ മോഡേൺ രീതികൾ വരെ പരീക്ഷിച്ച് വ്യത്യസ്ത തരം ഫോട്ടോഷൂട്ടുകൾ പങ്കുവെക്കുകയുണ്ടായി.

ഇപ്പോൾ ഒരല്പം വെറൈറ്റി ലുക്കിൽ ഉള്ള കോസ്റ്റ്യൂം ധരിച്ചു കൊണ്ട് അനിഘ സുരേന്ദ്രന്റെ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ തിരിക്കുന്നത്. വ്യത്യസ്ത തരം വസ്ത്രധാരണത്തിൽ ആണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത് എന്ന് തന്നെയാണ് താരത്തിന്റെ പോസ്റ്റ് ഇത്ര പെട്ടെന്ന് വൈറലായതിന് പിന്നിലുള്ള പ്രധാന കാരണം.

ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ച താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി അരങ്ങേറിയ താരം ഇതിനകം ഒരുപാട് സിനിമകളുടെ ഭാഗമായിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിലൂടെ ഫോളോ ചെയ്യുന്ന ബാലതാരം അനിഘ ആണ്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 13 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മികച്ച അഭിനയം തന്നെയാണ് താരത്തെ ഏറ്റവും വലിയ മുതൽക്കൂട്ട്. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും പങ്കെടുത്തിട്ടുണ്ട്. മലയാളികളുടെ ഇഷ്ട മാഗസിനായ വനിതയുടെ കവർ ഫോട്ടോയിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.

അനിഖ ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരം ഓണം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് താരം അപ്ലോഡ് ചെയ്തത്. ഫോട്ടോ ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.









