സുന്ദരി തന്നെ 🥰🔥 ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ മാലാഖയെപ്പോലെ നമ്മുടെ പ്രിയാ വാര്യർ…👌 പൊളി ഫോട്ടോസ് കാണാം

in Entertainments

മലയാളികളുടെ ദേശീയോൽസവമാണ് ഓണം.  
ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും ഓണം ആകുമ്പോള്‍ നാടും വീടും തുമ്പപ്പൂവും പൂക്കളവും പായസവും എല്ലാം ഓര്‍മകളിലേക്ക് ഓടി എത്തും.
അത്തം പത്തിനാണ് തിരുവോണം. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അത്തം മുതൽ ആരംഭിക്കുമെന്നാണ് ഐതീഹ്യം.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. ചിങ്ങ മാസത്തിലേക്കുള്ള കാല്‍വെപ്പ് നന്മയുടെയും നേട്ടങ്ങളുടെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയുമാണ് ആ ദിവസങ്ങൾ.

മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ.
എന്നാൽ അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഇപ്രാവശ്യം കൂടെ ഓണക്കാലം ആഘോഷിക്കാൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുകയാണ്.

കോവിഡിന്റെ സാഹചര്യത്തിൽ വിദ്യാഭ്യാസവും വാണിജ്യവും ആരോഗ്യ രംഗങ്ങളുമെല്ലാം മൊബൈൽ സ്ക്രീനിലേക്ക് മാറിയ സാഹചര്യത്തിലൂടെയാണ് ഇപ്പോൾ ഓണവും കടന്നു പോകുന്നത്. ആഘോഷങ്ങളും ആശംസകളുമെല്ലാം സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലൂടെയായി.

ഒരുപാട് താരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പ്രേക്ഷകർക്ക് ഓണാശംസകൾ അറിയിച്ചത്. പട്ടു പാവാടയിലും സെറ്റു മുണ്ടിലും മുല്ലപ്പൂവിലുമൊക്കയായി വളരെ ഭംഗിയിലാണ് ഓരോരുത്തരും പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പ്രിയ താരം പ്രിയ പ്രകാശ് വാര്യരുടെ ഓണം സ്പെഷ്യൽ ഫോട്ടോ ഷൂട്ടാണ്.

പട്ടു പാവാടയും ബ്ലൗസും ആണ് താരം ഫോട്ടോ ഷൂട്ടിന് വേണ്ടി തെരെഞ്ഞെടുത്തിരിക്കുന്നത്. പച്ചയും ചുവപ്പും കളറുകളിലുള്ള കുപ്പിവളകളും സ്റ്റൈലിഷ് ജിമിക്കിയും താരം അണിഞ്ഞിട്ടുണ്ട്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരത്തിന്റെ എല്ലാ ഫോട്ടോ ഷൂട്ടും ഹിറ്റാവാറുണ്ട്. ഈ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya
Priya

Leave a Reply

Your email address will not be published.

*